25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വയോജന വിശ്രമകേന്ദ്രത്തിന് സൗജന്യമായി അഞ്ച് സെന്റ് സ്ഥലം കൈമാറി
Kerala

വയോജന വിശ്രമകേന്ദ്രത്തിന് സൗജന്യമായി അഞ്ച് സെന്റ് സ്ഥലം കൈമാറി

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മലയാംപടിയില്‍ നിര്‍മ്മിക്കുന്ന വയോജന വിശ്രമകേന്ദ്രത്തിന് മലയാംപടി ഫാത്തിമ മാതാ പള്ളി സൗജന്യമായി അഞ്ച് സെന്റ് സ്ഥലം കൈമാറി.സ്ഥലത്തിന്റെ രേഖകള്‍ പള്ളി വികാരി ഫാ. സന്തോഷ് വില്ല്യം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം മൈഥിലി രമണന്‍, കണിച്ചാര്‍ പഞ്ചായത്ത് അംഗം ജിമ്മി അബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍.സജീവന്‍, സി.സി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. പതിനഞ്ച് ലക്ഷം രൂപയാണ് വയോജന വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിന് ഈ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.

Related posts

തിരുവനന്തപുരത്തേക്ക്‌ കൂടുതൽ വിമാന സർവീസുകൾ ; വിമാനത്താവളത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്ന് വിമാനക്കമ്പനികൾ

Aswathi Kottiyoor

മീനിലെ മായം കണ്ടെത്താൻ പരിശോധന

Aswathi Kottiyoor

കാരണമില്ലാതെ കടകളിൽ മൊബൈൽ നമ്പർ കൊടുക്കരുത്- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Aswathi Kottiyoor
WordPress Image Lightbox