24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഗവർണർ നിയമനത്തിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്‌; രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ച്‌ ഡോ. വി ശിവദാസൻ എം.പി
kannur

ഗവർണർ നിയമനത്തിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്‌; രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ച്‌ ഡോ. വി ശിവദാസൻ എം.പി

ഗവർണർമാരുടെ നിയമനരീതി മാറ്റാനുള്ള ഭരണഘടനാ ഭേദഗതിക്ക്‌ രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ച്‌ സിപിഐ എം എം.പി ഡോ. വി ശിവദാസൻ. കേന്ദ്രസർക്കാരിന്റെ ശുപാർശപ്രകാരം രാഷ്ട്രപതി ഗവർണർമാരെ നിയമിക്കുന്ന സമ്പ്രദായത്തിനുപകരം സംസ്ഥാനങ്ങൾക്ക്‌ അധികാരം നൽകാനാണ്‌ ബില്ലിൽ വിഭാവനം ചെയ്യുന്നത്‌. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടങ്ങുന്ന ഇലക്‌ടറൽ കോളേജാണ്‌ ഗവർണർമാരെ തെരഞ്ഞെടുക്കേണ്ടത്‌. 53, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിൽ അവതരിപ്പിച്ചത്.

അഞ്ചുവർഷ കാലാവധി പൂർത്തീകരിക്കുംമുമ്പ്‌ ഗവർണർമാരെ തിരിച്ചുവിളിക്കാൻ നിയമസഭയ്‌ക്ക്‌ അധികാരം നൽകണം. ഗവർണർമാർക്കെതിരായ അവിശ്വാസപ്രമേയം പാസാകണമെങ്കിൽ ഹാജരാകുന്ന അംഗങ്ങളിൽ മൂന്നിൽരണ്ടുപേർ അതിനെ പിന്തുണയ്‌ക്കണം.

Related posts

മഞ്ഞപ്പിത്തം: അഞ്ചരക്കണ്ടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്………..

Aswathi Kottiyoor

ഇ​ടു​ക്കി​യി​ലെ ഏ​ല​ക്കൃ​ഷി ക​ണ്ണൂ​രി​ന്‍റെ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു

Aswathi Kottiyoor

ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​​നി​ല്ല

Aswathi Kottiyoor
WordPress Image Lightbox