• Home
  • Kerala
  • മാധ്യമ വിഭാഗം ഉദ്ഘാടനം: മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ പദ്ധതി വിവരങ്ങൾ യഥാസമയം പൊതുജനങ്ങളിലേയ്ക്ക് : ജെ ചിഞ്ചു റാണി .
Kerala

മാധ്യമ വിഭാഗം ഉദ്ഘാടനം: മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ പദ്ധതി വിവരങ്ങൾ യഥാസമയം പൊതുജനങ്ങളിലേയ്ക്ക് : ജെ ചിഞ്ചു റാണി .

മൃഗ സംരക്ഷണ വകുപ്പ് മാറ്റങ്ങൾക്കനുസരിച്ച് വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ പദ്ധതികൾ സമൂഹത്തിലേയ്ക്ക് മികച്ച രീതിയിൽ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങൾ മുഖേന ലഭ്യമാക്കുന്നതിനായി വകുപ്പു തല മാധ്യമവിഭാഗം ഉത്ഘാടനം ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകുന്നേരം 3 .30 ക്ക് ചെയ്തു. അതോടൊപ്പം മാധ്യമ വിഭാഗം ലോഗോ പ്രകാശനം ഫേസ് ബുക്ക് യു ടൂബ് തുടക്കം കുറിക്കൽ ഡോക്യുമെന്ററി പ്രദർശനം വകുപ്പ് തല പ്രസിദ്ധീകരണം ‘ജീവ ജാലകം ‘ പ്രകാശനം എന്നിവയും നടന്നു. ധാരാളം തെറ്റിദ്ധാരണകൾ പരത്തുന്ന വാർത്തകൾ പല മാധ്യമങ്ങളിലൂടെയും സമൂഹത്തിലെത്തുമ്പോൾ യഥാർത്ഥത്തിൽ എന്താണ് വകുപ്പു തലത്തിൽ നടക്കുന്നതെന്ന് മനസ്സിലാക്കാനും നൂതന പദ്ധതികൾ പ്രവർത്തനങ്ങൾ ഇവ യഥാസമയം പൊതുജനങ്ങളിലേയ്ക്കെത്തിക്കാൻ മാധ്യമ വിഭാഗത്തിലൂടെ വിഭാവനം ചെയ്യുന്നുവെന്ന് മന്ത്രി അറിയിച്ചു. പൊതു ജനങ്ങളിലേയ്ക്ക് വകുപ്പ് തല പദ്ധതികൾ കൃത്യമായി എത്തിച്ചേരാത്തതിന്റെ വിടവു നികത്തുന്ന പദ്ധതിയാണ് വകുപ്പിന്റെ മാധ്യമ വിഭാഗം എന്ന് ബഹു എം എൽ എ അഡ്വ വി.കെ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.ചടങ്ങിൽ ഡോ എ കൗശിഗൻ ഐ എ എസ് ഡയറക്ടർ മൃഗസംരക്ഷണവകുപ്പ് സ്വാഗതം പറഞ്ഞു സംസാരിച്ചു . മാധ്യമ വിഭാഗം പദ്ധതി വിശദീകരണം ഡോ. മീര അൺവിൻ ആന്റണി അസി ഡയറക്ടർ എൽ എം ടി സി കുടപ്പനക്കുന്നു നടത്തി.കൃതജ്ഞത അറിയിച്ചു കൊണ്ട് ഡോ ഹരികൃഷ്ണകുമാർ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ എൽ എം ടി സി. കുടപ്പനക്കുന്നു സംസാരിച്ചു.

Related posts

മ​ങ്കി​പോ​ക്സ്: സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയെന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം കർശനമായി തടയും

Aswathi Kottiyoor

കൂടുതൽ ഇളവുകൾ ; 66 പഞ്ചായത്ത്‌ സിആർഇസഡ്‌ രണ്ടിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox