• Home
  • Kerala
  • മത പാഠശാലകളിലെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ
Kerala

മത പാഠശാലകളിലെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പു വരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം നഗരാസൂത്രണ ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ അംഗങ്ങളായ കെ.നസീറും ബി.ബബിതയും നിർദ്ദേശം നൽകി.
നല്ലളത്ത് പ്രവർത്തിക്കുന്ന അൽഫിത്‌റ ഇസ്ലാമിക് പ്രീ സ്‌കൂളിൽ ഒരു പ്രതേ്യക മത വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും സ്‌കൂൾ സ്വന്തമായി സിലബസ് തയ്യാറാക്കുകയാണെന്നും ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഏതെങ്കിലും നിയമ ലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമ്മീഷൻ കണ്ടെത്തിയിട്ടില്ല. പ്രീപ്രൈമറി വിദ്യാഭ്യാസമാണ് സ്ഥാപനം നൽകുന്നത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമ പ്രകാരമുള്ള ലൈസൻസുമുണ്ട്. എന്നാൽ സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് കമ്മീഷന്റെ ഇടപെടൽ.

Related posts

പു​തു​ക്കി​യ ഡി​സ്ചാ​ര്‍​ജ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കിയ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ

Aswathi Kottiyoor

ഓണക്കാലത്തെ മദ്യവിൽപനയിൽ ബെവ്കോയ്ക്ക് വൻ മുന്നേറ്റം: നാലിടത്ത് ഒരു കോടിയുടെ വ്യാപാരം

Aswathi Kottiyoor

അതിതീവ്ര മഴയ്‌‌ക്ക്‌ സാധ്യത; 7 അണക്കെട്ടിൽ റെഡ്‌ അലർട്ട്‌

Aswathi Kottiyoor
WordPress Image Lightbox