25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സി​ൽ​വ​ർ​ലൈ​ൻ: മു​ൻ​കൂ​ട്ടി അറിയിപ്പി​ല്ലാ​തെ വീ​ട്ടി​ൽ ക​യ​റു​ന്ന​ത് നി​യ​മ​പ​ര​മ​ല്ലെന്നു ഹൈ​ക്കോ​ട​തി
Kerala

സി​ൽ​വ​ർ​ലൈ​ൻ: മു​ൻ​കൂ​ട്ടി അറിയിപ്പി​ല്ലാ​തെ വീ​ട്ടി​ൽ ക​യ​റു​ന്ന​ത് നി​യ​മ​പ​ര​മ​ല്ലെന്നു ഹൈ​ക്കോ​ട​തി

മു​ന്‍​കൂ​ട്ടി അറിയിപ്പ് ഇല്ലാതെ ജ​ന​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ ക​യ​റു​ന്ന​തു നി​യ​മ​പ​ര​മ​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. കെ ​റെ​യി​ല്‍ ഉ​ള്‍പ്പെ​ടെ ഏ​തു പ​ദ്ധ​തി​യാ​യാ​ലും സ​ര്‍​വേ ന​ട​ത്തു​ന്ന​തു നി​യ​മ​പ​ര​മാ​യി ത​ന്നെ​യാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നി​യ​മം നോ​ക്കാ​ന്‍ മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. സ​ര്‍​വേ തു​ട​രു​ന്ന​തി​നു ത​ട​സ​മി​ല്ല. കോ​ട​തി കെ ​റെ​യി​ല്‍ പ​ദ്ധ​തി​ക്ക് എ​തി​ര​ല്ല. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളെ വി​വ​ര​മ​റി​യി​ക്കാ​തെ ക​ല്ലി​ടാ​ന്‍ വീ​ട്ടി​ലെ​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​ണോ​യെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

രാ​ഷ്‌ട്രീ​യം കോ​ട​തി​യു​ടെ വി​ഷ​യ​മ​ല്ല. ജ​ന​ങ്ങ​ളു​ടെ വേ​ദ​ന ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ന്‍ കോ​ട​തി​ക്കു ക​ഴി​യി​ല്ല. ഒ​രു ഘ​ട്ട​ത്തി​ലും കോ​ട​തി പ​ദ്ധ​തി​ക്കെ​തി​ര​ല്ല. എ​ന്നാ​ല്‍, സ​ര്‍വേ ക​ല്ലി​ട​ല്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാം നി​യ​മ​പ​ര​മാ​യി​രി​ക്ക​ണ​മെന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കെ ​റെ​യി​ല്‍ എ​ന്ന് എ​ഴു​തി​യ ക​ല്ലു​ക​ള്‍ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. കെ ​റെ​യി​ല്‍ എന്നു രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ര​ട​യാ​ള ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു ത​ട​ഞ്ഞ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടോ? റദ്ദാ​​ക്കിയി​ട്ടു​ണ്ടെ​ങ്കി​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ആ ​ഉ​ത്ത​രവ് ഹാജരാക്കണം.

കെ ​റെ​യി​ല്‍ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ക​ല്ലി​ടാ​ന്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് എ​വി​ടെ​യാ​ണ് അ​നു​മ​തി ന​ല്‍​കി​യ​തെന്നും കോടതി ചോദിച്ചു.

Related posts

ശ്രുതിതരംഗം: 21 കുട്ടികളുടെ അപ്ഗ്രഡേഷൻ പൂർത്തിയാക്കിയതായി മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

മാഹി മെഡിക്കൽ സെന്ററിന് ഇന്ത്യ 500 സ്റ്റാർട്ടപ്പ് 2022 അവാർഡ്

Aswathi Kottiyoor

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും

Aswathi Kottiyoor
WordPress Image Lightbox