22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • അടിപ്പാതയും കാൻവാസ്‌ ബൈപാസിന്‌ ‘മുഖച്ചായം’
kannur

അടിപ്പാതയും കാൻവാസ്‌ ബൈപാസിന്‌ ‘മുഖച്ചായം’

നിറങ്ങൾ ചന്തംചാർത്തുന്ന ചിറക്കുനി അടിപ്പാതയിലെ ആർട്ട്‌വാൾ പൂർണതയിലേക്ക്‌. ഈ മാസം അവസാനത്തോടെ ചുവർചിത്രം പൂർത്തിയാവും. തലശേരി–-മാഹി ബൈപാസിലെ അടിപ്പാതയിൽ എട്ട്‌ യുവകലാകാരികൾ ചേർന്നാണ്‌ ചിത്രംവരയുന്നത്‌. നീലാകാശത്തിലൂടെ പറന്നുയരുന്ന വിമാനവും ഇരുവശത്തും പല പ്രായത്തിലും വേഷത്തിലുമുള്ള മനുഷ്യരും ചേരുന്ന ആർട്ട്‌വാൾ മികച്ച ദൃശ്യാനുഭവമാകും.

റോഡിന്റെ രണ്ടുവശങ്ങളിലെ ചുവരുകളെ ബന്ധിപ്പിക്കുന്ന മുകളിലുള്ള റൂഫിന്റെ സാധ്യതകൂടി കണക്കിലെടുത്താണ്‌ രൂപകൽപ്പന.

ഓരോ ഭാഗത്തേക്കുമുള്ള ഇമേജുകൾ ഓരോരുത്തരായി സൃഷ്ടിക്കുന്നു. അവയിൽ അനുയോജ്യമായവയെ പ്രതലത്തിന്റെ ആകൃതിയ്ക്ക് അനുസരിച്ച്‌ ഓരോരുത്തരായി ചുവരിൽ ആലേഖനംചെയ്‌തു.ട്രെയിനിൽ ഇരുന്നുള്ള കാഴ്‌ചപോലെ ത്രിമാന ദൃശ്യമായി ആർട്ട്‌വാൾ മാറുന്നുണ്ട്‌.

പെൺവര തിളങ്ങും

കേളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കെ അഖിനു, ഒ പി അക്ഷയ, അംബിക പ്രകാശ്‌, അനൂപ കെ ജേക്കബ്, ആലിസ് മഹാമുദ്ര, ബി മഞ്ജു, എസ് എം രേഷ്മ, തുഷാര ബാലകൃഷ്ണൻ എന്നീ ചിത്രകാരികൾ ചിറക്കുനിയിൽ താമസിച്ചാണ് ചിത്രമൊരുക്കുന്നത്‌. അജയ് കെ പി, രതീഷ്‌കുമാർ എന്നിവർ സങ്കേതിക സഹായം നൽകുന്നു. ധർമടത്തെ ആർട്ടിസ്‌റ്റ്‌ ഉദയകുമാർ സഹായിയായുണ്ട്‌.

9000 ചതുരശ്ര അടി വ്യാപ്തിയിലുള്ള ചുവർചിത്രം പൂർത്തിയായാലുടൻ ഔപചാരികമായി ഉദ്ഘാടനംചെയ്യും. രാത്രിയിൽ ആസ്വദിക്കുന്നതിനായി വെളിച്ചസൗകര്യവുമുണ്ട്‌. ധർമടം പഞ്ചായത്ത്, ദേശീയപാതാ അതോറിറ്റി, ഇകെകെ ബിൽഡേഴ്‌സ്, അമ്യൂസിയം ആർട്ട് സയൻസ് എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആർട്ട് വാൾ.

സൗന്ദര്യവൽക്കരണത്തിന്റെ 
ഭാഗം

ധർമടം മണ്ഡലം സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമാണ്‌ ആർട്ട്‌വാളെന്ന്‌ ധർമടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ കെ രവി പറഞ്ഞു. ചിറക്കുനി, അണ്ടലൂർ, മേലൂർ ജങ്‌ഷൻ എന്നിവിടങ്ങളും സൗന്ദര്യവൽക്കരിക്കും. മുഖ്യമന്ത്രിയുടെകൂടി സൗകര്യം കണക്കിലെടുത്ത്‌ ഉദ്‌ഘാടന തീയതി നിശ്‌ചയിക്കുമെന്നും രവി പറഞ്ഞു.

Related posts

ഇ​ന്ന് 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

കശുവണ്ടിയിൽ മികച്ച വരുമാനം പ്രതീക്ഷിച്ച്‌ ആറളം ഫാം

Aswathi Kottiyoor

സിറ്റി പൊലീസ് അത്‌ലറ്റിക് മീറ്റ് 15, 16 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox