24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്! അധിക സർവീസിന് മടിച്ച് കെഎസ്ആർടിസി
kannur

സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്! അധിക സർവീസിന് മടിച്ച് കെഎസ്ആർടിസി

ക​ണ്ണൂ​ർ: നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെട്ട് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​രു​ന്നു. പ​ണി​മു​ട​ക്ക് നാ​ലാം​ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു.

ആ​ല​ക്കോ​ട്, ശ്രീ​ക​ണ്ഠ​പു​രം, ചെ​റു​പു​ഴ, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ തു​ട​ങ്ങി​യ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​വീ​സു​ക​ൾ വ​ള​രെ പ​രി​മി​തമാണ്. ഇ​വി​ടേ​ക്ക് ബ​സി​നാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തുനി​ൽക്കേ​ണ്ട അ​വ​സ്ഥ‍​യാ​ണ്. സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി തു​ക​യാ​ണ് ന​ല്കേ​ണ്ട​ത്. ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ടു ദി​വ​സ​ത്തെ പൊ​തു​പ​ണി​മു​ട​ക്കും വ​രു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​ൻ 30ന്

ക​ണ്ണൂ​ർ: സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല ബ​സ് നി​ർ​ത്തി​വ​യ്ക്ക​ൽ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ബ​സ് ഉ​ട​മ​സ്ഥ​രു​ടെ ഒ​രു ക​ൺ​വ​ൻ​ഷ​ൻ 30ന് ​രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ചേ​രും. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബ​സ് ഉ​ട​മ​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ വൈ​സ് ചെ​യ​ർ​മാ​നാ​യ രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം

ക​ണ്ണൂ​ർ: കോ​വി​ഡ​ന​ന്ത​രം വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പിന് ഒ​രു​ങ്ങു​ന്ന അ​വ​സ​ര​ത്തി​വു​ള്ള ബ​സ് സ​മ​രം വ്യാ​പാ​രി​ക​ളെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെന്ന് നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​നും സെ​ക്ര​ട്ട​റി ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി​യും പ്ര​സ്താ​വ​ന​യി​ൽ പറഞ്ഞു. വാ​ർ​ഷി​കാ​വ​സാ​ന​മാ​യ​തി​നാ​ലും ഉ​ത്സ​വ സീ​സ​ൺ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ സ്റ്റോ​ക്കു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​നും പു​തി​യ സ്റ്റോ​ക്കു​ക​ൾ സം​ഭ​രി​ക്കു​ന്ന​തി​നും ത​ട​സം നേ​രി​ടു​ക​യാ​ണ്.

വാ​ർ​ഷി​ക പ​രീ​ക്ഷ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത് സ്കൂ​ളി​ൽ പോ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളും വ​ല​യു​ക​യാ​ണ്. പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബ​സ് വ്യ​വ​സാ​യ​ത്തെ​യും ക​ണ​ക്കി​ലെ​ടു​ത്ത് എ​ത്ര​യും പെ​ട്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ബ​സ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അവർ അഭ്യർഥിച്ചു.

നി​സം​ഗ​ത വെ​ടി​യ​ണം

ക​ണ്ണൂ​ർ : സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് സ​മ​രം തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എം​എ​സ്എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കും 30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കും ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെന്ന് എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സിഡ​ന്‍റ് ന​സീ​ർ പു​റ​ത്തീ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ജാ​സി​ർ എ​ന്നി​വ​ർ ഗ​താ​ഗ​ത മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നൽകിയ നിവേദ നത്തിൽ ചൂണ്ടിക്കാട്ടി.

Related posts

കണ്ണൂര്‍ ജില്ലയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………….

Aswathi Kottiyoor

ഗ്രാമങ്ങളുടെ വികസനത്തിൽഗ്രന്ഥശാലകളുടെ ഇടപെടൽമികച്ചത്‌: ഡോ. തോമസ്‌ ഐസക്‌

Aswathi Kottiyoor
WordPress Image Lightbox