23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • സോജൻ കേളകത്തിന്റെ പുസ്തക പ്രകാശനം നാളെ
Kelakam

സോജൻ കേളകത്തിന്റെ പുസ്തക പ്രകാശനം നാളെ


കേളകം :
സോജൻ കേളകത്തിന്റെ കെമി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നാളെ വൈകുന്നേരം 3.30 ന് കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത എഴുത്തുകാരായ ഷിബു മുത്താട്ട് (കോഴിക്കോട് ), ജീജേഷ് കൊറ്റാളി (കണ്ണൂർ) എന്നിവർ ചേർന്ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷിന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കും.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈഥിലി രമണൻ അധ്യക്ഷതവഹിക്കും. പ്രശസ്ത കഥാകൃത്ത് ശെൽവരാജ് പി. പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും. കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടിയിൽ, ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി.എം. തുളസീധരൻ, തോമസ് കളപ്പുര, മാത്യു മനയ്ക്കൽ, കെ.പി. ഷാജി , പി.പി വ്യാസ് ഷാ, സോജൻ കേളകം എന്നിവർ സംസാരിക്കും.
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ പ്രധാനാധ്യാപകൻ കൂടിയായ സോജൻ കേളകത്തിന്റെ 37 കവിതകളുടെ സമാഹാരമാണ് കെമി.

Related posts

ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor

*ആറു ലിറ്റർ വിദേശ മദ്യവുമായി അടയ്ക്കാത്തോടു സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രശസ്ത കവി വീരാൻ കുട്ടി വായനാമാസാചരണം ഉദ്ഘാടനം ചെയ്തു..

Aswathi Kottiyoor
WordPress Image Lightbox