മാനന്തവാടി: കണ്ണിന് കുളിര്‍മയേകി മഞ്ഞ പൂക്കള്‍. മാനന്തവാടിയിലെ പ്രധാന ബൈപ്പാസ് റോഡുകളായ ചെറ്റപ്പാലം – എരുമത്തെരുവ് റോഡുകളിലെ ബോഗൈന്‍ വില്ലയിലെ ലൂയിസ് ബെനഡിക്ടിന്റെയും- പ്രവീണിന്റെയും വീടുകളിലാണ് കാറ്റ്‌സ് ക്‌ളൗ (cats Claw) എന്നറിയപ്പെടുന്ന പൂക്കള്‍ വര്‍ണ്ണ കാഴ്ചയൊരുക്കുന്നത്. കണിക്കൊന്നകളാല്‍ തിരുനെല്ലി കാടുകള്‍ യാത്രക്കാര്‍ക്ക് നയന മനോഹര കാഴ്ചകളോരുക്കുമ്പോള്‍ നഗരത്തിലെ റോഡുകള്‍ക്ക് മനോഹരിത ഒരുക്കുകയാണ് ഈ മഞ്ഞ പൂക്കള്‍. ഡിസംമ്പര്‍, ജനുവരി മാസങ്ങളിലാണ് സാധാരണയായി ഈ വള്ളിചെടിയില്‍ പൂക്കളുണ്ടാകുന്നതെങ്കില്‍ ഇത്തവണ മാര്‍ച്ച് മാസത്തിലാണ് പൂക്കള്‍ ഉണ്ടായിരുക്കുന്നത്.
ഇലകള്‍ മുഴുവന്‍ പൂക്കളായി മാറുകയും എപ്രില്‍ അവസാനത്തോടെ പൂക്കള്‍ കൊഴിഞ്ഞ് വീണ്ടും ഇലകള്‍ തളിര്‍ത്ത് തുടങ്ങുകയും ചെയ്യും. നല്ല സുഗന്ധവുമാണീ പൂക്കള്‍ക്ക് ഒരു വള്ളിയില്‍ നിന്ന് തന്നെയാണ് മുഴുവന്‍ ചെടികളും ഉണ്ടാകുന്നത്.നിരവധി ആളുകളാണ് പൂക്കള്‍ കാണാന്‍ എത്തുന്നതെന്ന് പ്രവീണ്‍ പറഞ്ഞു. വള്ളിയൂര്‍ക്കാവ് ഉത്സവം കൂടി ആരംഭിച്ചതോടെ കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ലൂയിസ് ഉള്‍പ്പെടുന്ന റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഏരു മത്തെരുവ് ബൈപ്പാസ് റോഡില്‍ നിരവധി തണല്‍ മരങ്ങളും നട്ട് പരിപാലിക്കുന്നുണ്ട്
next post