• Home
  • Kerala
  • ജില്ലയിൽ 1838 ക്ഷയരോഗികൾ
Kerala

ജില്ലയിൽ 1838 ക്ഷയരോഗികൾ

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം 1838 പേർക്ക് ക്ഷയരോഗം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് കണക്കുകൾ. ഇതിൽ 1106 പുരുഷന്മാരും 732 പേർ സ്ത്രീകളുമാണ്. 1029 കേസുകൾ പകരാൻ സാധ്യതയുള്ള ശ്വാസകോശ ക്ഷയരോഗം ആണ്. 2020 നേക്കാൾ കൂടുതൽ ആണ് കഴിഞ്ഞ വർഷത്തെ രോഗികളുടെ എണ്ണം.

ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർധിച്ചതാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണം എന്ന് ജില്ലാ ടിബി ഓഫീസർ ഡോ. ജി അശ്വിൻ പറഞ്ഞു.

എച്ച്ഐവി, അണുബാധ, പ്രമേഹം, പുകവലി, പോഷകാഹാരക്കുറവ്, രോഗികളും ആയുള്ള സമ്പർക്കം തുടങ്ങിയവ രോഗം വരാനുള്ള സാധ്യതകളാണ്. സ്ത്രീകളിലെ രോഗത്തിന് വീട്ടിനുള്ളിലെ മലിനീകരണവും കാരണമാകാറുണ്ട്.

Related posts

ടിപിആർ മുപ്പതിൽ താഴെ; ശക്തി കുറഞ്ഞ് മൂന്നാം തരംഗം

Aswathi Kottiyoor

വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി

Aswathi Kottiyoor

മ​ഴ​ക്കെ​ടു​തി: സം​സ്ഥാ​ന​ത്ത് 102 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു

Aswathi Kottiyoor
WordPress Image Lightbox