27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വ്യാ​ജ കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര ക്ലെ​യിം: അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്രത്തിന് അ​നു​മ​തി
Kerala

വ്യാ​ജ കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര ക്ലെ​യിം: അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്രത്തിന് അ​നു​മ​തി

വ്യാ​ജ കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര ക്ലെ​യി​മു​ക​ൾ ഉ​ന്ന​യി​ച്ച​തി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം​ കോ​ട​തി അ​നു​മ​തി ന​ൽ​കി. വ്യാ​ജ ക്ലെ​യി​മു​ക​ൾ ഉ​ന്ന​യി​ച്ച് കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​രം ത​ട്ടി​യെ​ടു​ത്ത​ത് ക​ണ്ടെത്താ​ൻ സാ​ന്പി​ൾ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഞ്ചു ശ​ത​മാ​നം ക്ലെ​യി​മു​ക​ളും വ്യാ​ജ​മാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു എ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ളം, ആ​ന്ധ്ര പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളും ക്ലെ​യി​മു​ക​ളും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടെ ന്നും ​കേ​ന്ദ്രം ചൂ​ണ്ടിക്കാ​ട്ടി.

മാ​ർ​ച്ച് 28 വ​രെ​യു​ള്ള കോ​വി​ഡ് മ​ര​ണ ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ​ക​ൾ​ക്ക് സു​പ്രീം​ കോ​ട​തി 60 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു. പി​ന്നീ​ടു​ള്ള​വ​യ്ക്ക് 90 ദി​വ​സ​മാ​ണ് സ​മ​യ​പ​രി​ധി.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് വ്യാ​ജ ക്ലെ​യി​മു​ക​ൾ ഉ​ന്ന​യി​ച്ച് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​രം ത​ട്ടി​യെ​ടു​ക്കാ​ൻ ഗൂ​ഡ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​ കോ​ട​തി സി​എ​ജി​യെ നി​യോ​ഗി​ച്ചി​രു​ന്നു.

Related posts

16 മണിക്കൂർ; കേരളത്തിൽ എവിടെയും കൊറിയർ

Aswathi Kottiyoor

‘ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor

കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്: അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox