33.9 C
Iritty, IN
November 21, 2024
  • Home
  • Kollam
  • മാതാപിതാക്കളുടെ മുന്നില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു
Kollam

മാതാപിതാക്കളുടെ മുന്നില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു

കൊല്ലം: പത്തൂര്‍ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു. ഇടവട്ടം സ്വദേശിനി നീലിമ (15) യാണ് മരിച്ചത്. മാതാപിതാക്കളുടെ മുന്നില്‍വെച്ചായിരുന്നു ആത്മഹത്യ. കിണറിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയുടെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഇന്നലെ രാവിലെ സ്‌കൂളിലെ വാര്‍ഷികാഘോഷം നടക്കുകയായിരുന്നു. പരീക്ഷ അടുത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ നീലിമയും മറ്റ് രണ്ട് സുഹൃത്തുക്കളും സ്‌കൂളിലേക്ക് പോയിരുന്നു.

സ്‌കൂളിന്റെ പരിസരത്തുവച്ച് ഇവരെ നാട്ടുകാര്‍ കാണുകയും വിവരം അധ്യാപകരെ അറിയിക്കുകയുമായിരുന്നു. അധ്യാപകരെത്തി കാറില്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. നീലിമയെ അച്ഛനും അമ്മയും ചേര്‍ന്നാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്.

വീട്ടിലേക്ക് വരുന്ന വഴി, അടുത്ത ബന്ധുവിന്റെ വീട്ടിലെ കിണറ്റിലേക്ക് കുട്ടി ചാടുകയായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. നീലിമക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും മൊഴി മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചനിലയിൽ; ഭർതൃസഹോദരി മർദിച്ചതായി പരാതി.

Aswathi Kottiyoor

പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’; കിരണിന്റെ പീഡനം വിവരിച്ച് വിസ്മയയുടെ പിതാവ്

Aswathi Kottiyoor

എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്…

Aswathi Kottiyoor
WordPress Image Lightbox