23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്തിന് വിഹിതം കുറയുന്നു : സിഎജി റിപ്പോർട്ട്‌
Kerala

സംസ്ഥാനത്തിന് വിഹിതം കുറയുന്നു : സിഎജി റിപ്പോർട്ട്‌

കേന്ദ്ര നികുതികളിൽനിന്ന്‌ കേരളത്തിന്‌ കിട്ടേണ്ട വിഹിതം ഗണ്യമായി കുറയുന്നതായി സിഎജി റിപ്പോർട്ട്‌. 2020–-21 ധനവർഷത്തിലെ സാമ്പത്തിക കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ സിഎജിയുടെ പരാമർശം. തൻവർഷം കേന്ദ്ര നികുതികളിലെ വിഹിതമായി കേരളത്തിന്‌ ലഭിച്ചത്‌ 11,560 കോടി രൂപ. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിൽ കേന്ദ്ര നികുതിവിഹിതത്തിന്റെ പങ്ക്‌ 19.52 ശതമാനം. 2016–-17ൽ കേന്ദ്രവിഹിതം 15,225 കോടി രൂപ. ആകെ നികുതിവരുമാനത്തിലെ പങ്ക്‌ 26.52 ശതമാനം. 2018–-19ൽ വിഹിതം‌ 19,038 കോടിയായിരുന്നു–- 27.32 ശതമാനം. ഇതുൾപ്പെടെ 2020–-21ലെ സംസ്ഥാനത്തിന്റെ സാമ്പത്തിക കണക്ക്‌ സംബന്ധിച്ച സിഎജിയുടെ ഓഡിറ്റ്‌ റിപ്പോർട്ട്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാനവിഹിതവും കുറഞ്ഞു.‌ വിവിധ ഏജൻസികൾക്കായി നൽകിയ വകയിരുത്തലിൽ 6.7 ശതമാനമാണ്‌ കുറച്ചത്‌. തൻവർഷം 7001 കോടി രൂപ. 2019ൽ 7507 കോടിയും. ചരക്കുസേവനം ഒഴികെയുള്ള നികുതികളിൽനിന്നുള്ള സംസ്ഥാനവരുമാനത്തെ കോവിഡ്‌ ഗണ്യമായി കുറച്ചു. ആകെ വരുമാനം 24,557 കോടി രൂപ. 2016–-17ൽ ഇത്‌ 45,816 കോടിയായിരുന്നു. 2020ൽ റവന്യു കമ്മി 25,830 കോടിയാണെന്ന്‌ സിഎജി പറയുന്നു. സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം. ധനകമ്മി 40,970 കോടിയും. 5.4 ശതമാനം. കോവിഡിൽ‌ സാമൂഹ്യ സേവനമേഖലയിൽ ചെലവ്‌ കുതിച്ചുയർന്നു. തൻവർഷം 44,832 കോടി. 2016–-17ൽ 33,765 കോടിയും. റവന്യു ചെലവുകളും ഉയർന്നു.
1,23,446 കോടി. 2016ൽ 1,04,720 കോടി
കോവിഡ്‌ അടച്ചുപൂട്ടൽ പ്രതിസന്ധി മറികടക്കാൻ സർക്കാർ സ്വീകരിച്ച ജനകീയ നടപടികളാണ്‌ ചെലവ്‌ ഉയർത്തിയത്‌. സർക്കാർ കമ്പനികൾ, കോർപറേഷനുകൾ, സർവകലാശാലകൾ, വികസന അതോറിറ്റികൾ എന്നിവയ്‌ക്കുള്ള വകയിരുത്തലുകളിലും ഗണ്യമായി ഉയർന്നു–- 5611 കോടി. 2016–-17ൽ 4174 കോടിയായിരുന്നു.

Related posts

ഗ​താ​ഗ​ത സാ​ക്ഷ​ര​ത പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: മ​ന്ത്രി

Aswathi Kottiyoor

ഉത്തരക്കടലാസ്‌ ഇല്ല; കോഴിക്കോട്‌ നീറ്റ്‌ പരീക്ഷ ഒന്നര മണിക്കൂർ വൈകി

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3883 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7043 പേര്‍

Aswathi Kottiyoor
WordPress Image Lightbox