27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച
Iritty

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

ഇരിട്ടി: വൈവിധ്യവത്ക്കരണത്തിലൂടെ ബാങ്കിന്റെ വരുമാനവും ഉപഭേക്താക്കളുടെ ക്ഷേമവും ലക്ഷ്യമാക്കി കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി തുടങ്ങുന്ന നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച നടക്കുമെന്ന് ബാങ്ക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മെയിൻ ബ്രാഞ്ച് കൂടതെ മൂന്ന് ബ്രാഞ്ചുകളും രണ്ട് നീതി മെഡിക്കൽ സ്റ്റോറുമായി ലാഭത്തിലേക്ക് നീങ്ങിയ ബാങ്കിന്റെ നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്‌റ്റോർ തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ശനിയാഴ്ച്ച വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സണ്ണിജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യനും നിക്ഷേപ സമാഹരണം പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനിയും നിർവ്വഹിക്കും. സമാശ്വസ നിധി സഹായ വിതരണം ജില്ലാ സഹകരണ ജോയിന്റ് രജിസ്റ്റാർ വി. രാമകൃഷ്ണനും ആദരിക്കൽ ചടങ്ങ് കേരഫെഡ് വൈസ്.ചെയർമാൻ കെ. ശ്രീധരനും നിർവ്വഹിക്കും. സ്വച്ച് ഓൺ കർമ്മം സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രനും ഗോഡൗൺ ഉദ്ഘാടനം കുന്നോത്ത് ഫെറോന വികാരി ഫാ. അഗസറ്റിയൻ പാണ്ട്യമാക്കലും, കോർബാങ്കിംങ്ങ് ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ കെ.പ്രദോഷ്‌കുമാറും നിർവ്വഹിക്കും. ഡിസ്‌പ്ലേറും ഉദ്ഘാടനം വള്ളിത്തോട് ജുമാമസ്ജിദ് ഖത്തീബ് അബ്ദുൾ റഷീദ് അൽ ഖാസിമിയും നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എൻ.എം. രമേശൻ, സിക്രട്ടറി എൻ. അശോകൻ, സജി മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Related posts

കീഴ്പ്പള്ളി വിയറ്റ്നാമിൽ വീട്ടിൽ നിന്നും മലമാനിറച്ചി പിടികൂടി

Aswathi Kottiyoor

ഇരിട്ടി മഹോത്സവത്തിന് തിരിതെളിഞ്ഞു

Aswathi Kottiyoor

അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നവർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox