28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാത ഇരട്ടിപ്പിക്കൽ : രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി; ആറെണ്ണം പുനക്രമീകരിച്ചു
Kerala

പാത ഇരട്ടിപ്പിക്കൽ : രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി; ആറെണ്ണം പുനക്രമീകരിച്ചു

മംഗളൂരുവിൽ പാത ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ രണ്ട്‌ ട്രെയിനുകൾ റദ്ദാക്കിയതായും ആറെണ്ണം പുനക്രമീകരിച്ചതായും ദക്ഷിണ റെയിൽവേ അറിയിച്ചു.

പത്തൊമ്പതിനുള്ള പുണെ ജങ്‌ഷൻ–-എറണാകുളം ജങ്‌ഷൻ പൂർണ പ്രതിവാര എക്‌സ്‌പ്രസും (ട്രെയിൻ നമ്പർ 11097) 21ന്‌ എറണാകുളത്തുനിന്നുള്ള പൂർണ പ്രതിവാര എക്‌സ്‌പ്രസും (11098) റദ്ദാക്കി. 20ന്‌ രാവിലെ 8.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി–-ലോകമാന്യ തിലക്‌ ഗരീബ്‌രഥ്‌ ദ്വൈവാര എക്‌സ്‌പ്രസ്‌ (12202) ആറു മണിക്കൂർ വൈകിയേ പുറപ്പെടൂ.
ഇരുപതിനുള്ള എറണാകുളം ജങ്‌ഷൻ–-ഹസ്രത്ത്‌ നിസാമുദീൻ മംഗള എക്‌സ്‌പ്രസ്‌ (12617) വൈകിട്ട്‌ 5.25നാകും പുറപ്പെടുക. പത്തൊമ്പതിനുള്ള ഹസ്രത്ത്‌ നിസാമുദീൻ–-എറണാകുളം ജങ്‌ഷൻ മംഗള എക്‌സ്‌പ്രസ്‌ (12618) രാവിലെ 9.40നാണ്‌ പുറപ്പെടുന്നത്‌. ഇരുപതിനുള്ള കൊച്ചുവേളി–-പോർബന്തർ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ (20909) പകൽ 3.10നാകും പുറപ്പെടുക.

ഇരുപതിനുള്ള തിരുവനന്തപുരം സെൻട്രൽ–-ലോകമാന്യ തിലക്‌ ടെർമിനസ്‌ നേത്രാവതി എക്‌സ്‌പ്രസ്‌ (16346) പകൽ 1.15നാകും പുറപ്പെടുക.
ഇരുപതിനുള്ള മഡ്‌ഗാവ്‌ ജങ്‌ഷൻ–-എറണാകുളം ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (10215) രാത്രി ഒമ്പതിനായിരിക്കും പുറപ്പെടുക.

Related posts

വനം വകുപ്പിൽ ഗർഭകാലത്ത് യൂണിഫോം ഒഴിവാക്കും.

Aswathi Kottiyoor

‘2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ.

Aswathi Kottiyoor

ഒമിക്രോൺ വ്യാപനം കുറഞ്ഞ് ലോകം സാധാരണനിലയിലേക്ക് മടങ്ങുന്നതിനിടെ അടുത്ത കോവിഡ് വകഭേദം കൂടുതൽ മാരകമാകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടന.

Aswathi Kottiyoor
WordPress Image Lightbox