27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 200 കടന്ന് കോഴിയിറച്ചി വില
Kerala

സംസ്ഥാനത്ത് 200 കടന്ന് കോഴിയിറച്ചി വില

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. 240 രൂപയാണ് കോഴിക്കോട് ഒരു കിലോ ഇറച്ചിയുടെ വില. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാൻ കാരണമായി എന്ന് കച്ചവടക്കാർ പറയുന്നു.

രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി.

Related posts

അശ്ലീല സീരീസ് തടയണം, ദൃശ്യങ്ങൾ പിടിച്ചെടുക്കണം: യുവനടന്‍ ഹൈക്കോടതിയിൽ.

Aswathi Kottiyoor

വെള്ളപ്പറമ്പ്‌ വ്യവസായമേഖല: ഭൂമി ഏറ്റെടുക്കാൻ 1,114 കോടി

Aswathi Kottiyoor

കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും , കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox