കൊട്ടിയൂരിന്റെ വിവിധ ജനവാസ മേഖലകളിൽ നൾക്കുനാൾ ഇറങ്ങുന്ന കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതെ കാട്ടിൽ തടയുവാനും, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുകയും ചെയ്യണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ കെസിവൈഎം കൊട്ടിയൂർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞ ദിവസമാണ് കൊട്ടിയൂരിൽ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയ രീതിയിൽ കാട്ടുപോത്ത് ഇറങ്ങിയത്. അടിക്കടി ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ എത്രയും പെട്ടന്ന് പിടികൂടണമെന്ന ആവിശ്യം ശക്തമായിരിക്കുകയാണ്. ഇതിന് ചുവടുപിടിച്ചാണ് പ്രതിഷേധം നടത്തിയത് മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ, കോർഡിനേറ്റർ മെൽബിൻ കല്ലടയിൽ എന്നിവർ സംസാരിക്കുകയും, മേഖല അസി.ഡയറക്ടർ ഫാ ജിതിൻ ഇടച്ചിലാത്ത്, ട്രഷറർ വിമൽ കൊച്ചുപുരക്കൽ, കൊട്ടിയൂർ യൂണിറ്റ് ഭാരവാഹികളായ ആഷിൽ പറയൻകുഴിയിൽ, അബിൻ ഏർത്തേടത്ത്, അമൽ പൊന്നംപുരക്കൽ എന്നിവരും അനോൺ, ജോയൽ പോർക്കാട്ട്, നിഖിൽ കൂനംമ്പള്ളി എന്നിവർ നേതൃത്വം നൽകുകയും വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുകയും ചെയ്തു