24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേരളത്തെ സമ്പൂർണ ഉപഭോക്തൃസൗഹൃദമാക്കും: മുഖ്യമന്ത്രി
Kerala

കേരളത്തെ സമ്പൂർണ ഉപഭോക്തൃസൗഹൃദമാക്കും: മുഖ്യമന്ത്രി

ഉപഭോക്തൃ അവകാശ സംരക്ഷണത്തിൽ വ്യക്തമായ കാഴ്‌ചപ്പാടാണ്‌ സംസ്ഥാനത്തിനും സർക്കാരിനുമുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സമ്പൂർണ ഉപഭോക്ത‌-ൃ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. ഉപഭോക്തൃവകുപ്പ്‌ സംഘടിപ്പിച്ച ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള അഞ്ച്‌ പദ്ധതികളും മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു.

ഉൽപ്പന്നത്തിന്റെ വിവരങ്ങളറിയാൻ ഉപഭോക്താവിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന്‌ “ജാഗ്രത’, പെട്രോൾ പമ്പുകളിലെ ഇന്ധനത്തിന്റെ ഗുണമേന്മ, അളവ് എന്നിവ ഉറപ്പാക്കാൻ ഇന്ധന പമ്പുകൾ സന്ദർശിച്ച്‌ പരിശോധിക്കാനുള്ള “ക്ഷമത’, ഭക്ഷ്യ സാധനങ്ങളുടെ വിതരണം കാര്യക്ഷമമാക്കാൻ ജിപിഎസ് ട്രാക്കിങ് സംവിധാനം, റേഷൻ കട പരിശോധനയ്ക്കുള്ള എഫ്പിഎസ് മൊബൈൽ ആപ്ലിക്കേഷൻ, ഭക്ഷ്യധാന്യ വാഹനങ്ങളിൽ ജിപിഎസ്, പൊതുവിതരണ വകുപ്പിൽ സമ്പൂർണ ഇ-–-ഓഫീസ് നടപ്പാക്കൽ എന്നീ പദ്ധതികളാണ്‌ ഉദ്ഘാടനംചെയ്തത്‌.
മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായി. ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന ഡിസിആർസി പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ. ഡി സജിത്ബാബു തുടങ്ങിയവരും പങ്കെടുത്തു.

Related posts

ഹയർ സെക്കൻ്ററി അദ്ധ്യാപകർ ‘ഒറ്റക്കെട്ട് ‘ സമരത്തിലേയ്ക്ക്

Aswathi Kottiyoor

മലയോരത്ത് കിടക്ക വില്‍പനയുടെ മറവിലും തട്ടിപ്പ്; കേസ്

Aswathi Kottiyoor

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​താം; പ്ര​ത്യേ​ക മു​റി​യൊ​രു​ക്കി പി​എ​സ്‌​സി

Aswathi Kottiyoor
WordPress Image Lightbox