27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • അട്ടപ്പാടിയിലെ മാതൃശിശു മരണം: സമഗ്രപഠനം വേണം ; നിയമസഭാ സമിതി റിപ്പോർട്ട്‌ നൽകി
Kerala

അട്ടപ്പാടിയിലെ മാതൃശിശു മരണം: സമഗ്രപഠനം വേണം ; നിയമസഭാ സമിതി റിപ്പോർട്ട്‌ നൽകി

അട്ടപ്പാടിയിലെ മാതൃശിശു മരണത്തില്‍ സമഗ്ര പഠനം നടത്തണമെന്ന്‌ നിയമസഭാ സമിതി ശുപാർശ. ഒ ആർ കേളു അധ്യക്ഷനായ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതിയാണ്‌ അട്ടപ്പാടി സന്ദർശിച്ച്‌ റിപ്പോർട്ട്‌ നൽകിയത്‌.

ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനും മറ്റുമായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവാക്കുന്നുണ്ടെങ്കിലും മരണം കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തണം. ചികിത്സാ സഹായം യഥാസമയം വിതരണം ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കൗമാരം മുതൽ പെൺകുട്ടികളുടെ ആരോഗ്യപരിരക്ഷയിൽ ശ്രദ്ധിക്കണം. അരിവാൾ രോഗികൾക്ക്‌ ചികിത്സാസഹായം അടിയന്തരമായി അനുവദിക്കണം. സമൂഹ അടുക്കള വഴി പാൽ, മുട്ട, ഇറച്ചി, പച്ചക്കറി വിതരണംചെയ്യണം. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ശിശു-, ഗൈനക്കോളജി വിഭാഗത്തിൽ മുതിര്‍ന്ന ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം. കൂടുതൽ ജീവനക്കാരെ നിയമിക്കണം. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസും കുട്ടികൾക്കായി ഐസിയുവും ഒരുക്കണം.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്കുകൂടി പ്രഭാത ഭക്ഷണം വിതരണം ചെയ്യണം. വ്യാജമദ്യ വിതരണവും ലഹരി ഉപയോഗവും തടയണം. പോക്‌സോ കേസ്‌ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും സമിതി ശുപാർശ ചെയ്‌തു. കടകംപള്ളി സുരേന്ദ്രൻ, ഒ എസ്‌ അംബിക, എ പി അനിൽകുമാർ, ഐ സി ബാലകൃഷ്‌ണൻ, എൻ എ നെല്ലിക്കുന്ന്‌, എ രാജ, വി ശശി, പി വി ശ്രീനിജൻ, പി പി സുമോദ്‌, വി ആർ സുനിൽകുമാർ എന്നിവരാണ്‌ സമിതി അംഗങ്ങൾ.

Related posts

രക്ഷാദൗത്യം നിര്‍ത്തുന്നു ; ഇന്ത്യക്കാർ ബുഡാപെസ്റ്റിൽ എത്താൻ നിർദേശം

Aswathi Kottiyoor

ലോക്ക്ഡൗൺ നിയന്ത്രണം: തെറ്റായ സന്ദേശങ്ങളിൽ വീഴരുത്

Aswathi Kottiyoor

കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
WordPress Image Lightbox