24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ബസ് ചാര്‍ജ് വര്‍ധന : സ്വകാര്യ ബസുടമകള്‍ സമര നോട്ടീസ് നല്‍കി
Thiruvanandapuram

ബസ് ചാര്‍ജ് വര്‍ധന : സ്വകാര്യ ബസുടമകള്‍ സമര നോട്ടീസ് നല്‍കി

ബസ് ചാര്‍ജ് വര്‍ധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നല്‍കി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നല്‍കിയത്. ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം.

അതേസമയം ഇന്ന് ചര്‍ച്ച ഒന്നും നടത്തിയിട്ടില്ലെന്നും ബസ് ഉടമകള്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
തുടര്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായം എന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷന്‍ പറയുന്നത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.

Related posts

മധു വധക്കേസില്‍ നീതി ഉറപ്പാക്കും; സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കും: മുഖ്യമന്ത്രി.

Aswathi Kottiyoor

ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കാം; കെ. കെ ശൈലജ…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; ഇന്ന് എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.

Aswathi Kottiyoor
WordPress Image Lightbox