25.1 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നതായി പരാതി
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നതായി പരാതി

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രിയുടെ മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ര​മു​ള്ള വി​ക​സ​ന പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ണി​ച്ച് പേ​രാ​വൂ​ർ ഫോ​റം കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ​ക്കും പ​രാ​തി ന​ൽ​കി.ആ​ശു​പ​ത്രി വി​ക​സ​നം ത​ട​യു​ന്ന​ത് നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള ര​ണ്ട് ഡോ​ക്ട​ർ​മാ​രാ​ണെ​ന്നും ഇ​തുസം​ബ​ന്ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി 2019 ൽ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​രം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക​ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സ്റ്റേ ​വാ​ങ്ങു​ക​യും ചെ​യ്തു. ഈ ​ര​ണ്ട് ഡോ​ക്ട​ർ​മാ​രും ആ​ശു​പ​ത്രി വ​ക​യാ​യു​ള്ള സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നുവെ​ന്നാ​ണ് പേ​രാ​വൂ​ർ ഫോ​റം പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ത​ന്നെ ഒ​രു ഡോ​ക്ട​ർ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ണി​യു​ക​യും പൊ​തു​വ​ഴി​യാ​ണെ​ന്ന് കാ​ണി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ലൈ​സ​ൻ​സ് നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി കു​ര്യ​ൻ, സ​ന്തോ​ഷ് പാ​മ്പാ​റ, അ​ബി ജോ​ൺ, ആ​ന​ന്ദ് കൃ​ഷ്ണ​ൻ, ബി​നീ​ഷ് നാ​മ​ത്ത്, സി​ജോ പേ​രാ​വൂ​ർ, സി.​എം. ജോ​സ​ഫ്, പി.​പി. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Related posts

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണം വൈ​കും

Aswathi Kottiyoor

*അർദ്ധരാത്രി നടത്തിയ റെയ്ഡിൽ പുഴയരികിൽ കുഴിച്ചിട്ട നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി പേരാവൂർ എക്സൈസ്*

Aswathi Kottiyoor

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി നയിക്കുന്ന ” ഭാരത് ജോഡോ “യാത്രയുമായി ബന്ധപ്പെട്ട് കൺവെൻഷൻ നടത്തി.

Aswathi Kottiyoor
WordPress Image Lightbox