27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
kannur

മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

ക​ണ്ണൂ​ർ: ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ നാ​ഷ​ന​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (എ​ൻ​ക്യു​എ​എ​സ്) അം​ഗീ​കാ​രം നേ​ടി ജി​ല്ല​യി​ലെ മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ. കേ​ന്ദ്ര ആ​രോ​ഗ്യ -കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. മാ​ട്ടൂ​ലി​ന് 95 ശ​ത​മാ​ന​വും ഉ​ദ​യ​ഗി​രി​ക്ക് 94 ശ​ത​മാ​ന​വും മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 26 ആ​യി. ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച ഏ​ക ജി​ല്ല​യും ക​ണ്ണൂ​രാ​ണ്.
ദേ​ശീ​യ ആ​രോ​ഗ്യ പ​രി​പാ​ടി, ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഒ​പി ലാ​ബ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി രോ​ഗി​ക​ൾ​ക്കു​ള്ള മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഭൗ​തി​ക സാ​ഹ​ച​ര്യം, ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, വി​ത​ര​ണം, ക്ലി​നി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, രോ​ഗീ​സൗ​ഹൃ​ദം, പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​തൃ- ശി​ശു ആ​രോ​ഗ്യം, ജീ​വി​ത ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണം, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി 3500 പോ​യി​ന്‍റു​ക​ൾ വി​ല​യി​രു​ത്തി​യാ​ണ് ദേ​ശീ​യ ഗു​ണ​മേ​ന്മ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു ശേ​ഷം പ​രി​ശോ​ധ​നാ സം​ഘം ഫെ​ബ്രു​വ​രി ഒ​ൻ​പ​ത്, 10, 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​പ്പോ​ൾ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​പ്പോ​ൾ അം​ഗീ​കാ​രം. ഓ​രോ വ​ർ​ഷ​വും ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും, അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ഗ്രാ​ന്‍റും ല​ഭി​ക്കും. എ​ല്ലാ​വ​ർ​ഷ​വും സം​സ്ഥാ​ന വി​ല​യി​രു​ത്ത​ൽ സം​ഘം ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നുശേ​ഷം തു​ക വീ​ണ്ടും അ​നു​വ​ദി​ക്കും. കോ​വി​ഡി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗീ​കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

Related posts

പെന്‍ഷനിലും കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി

Aswathi Kottiyoor

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

Aswathi Kottiyoor

പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും………..

Aswathi Kottiyoor
WordPress Image Lightbox