24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ
Kerala

മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

രാജ്യത്ത്‌ ഏറ്റവും കുറവ്‌ മാതൃമരണം കേരളത്തിലെന്ന്‌ റിപ്പോർട്ട്‌. ശനിയാഴ്ച പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ്‌ ഇന്ത്യയുടെ 2017–-2019 വർഷത്തെ കണക്കിലാണിതുള്ളത്. ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ്‌ മാതൃമരണ അനുപാതം. 2017–-2019ൽ സംസ്ഥാനത്തെ അനുപാതം വെറും 30 ആണ്‌. 2015–-17ൽ 43 ആയിരുന്നു. ദേശീയ അനുപാതം 103ആണ്‌.

അസം (205), ഉത്തർപ്രദേശ്‌ (167), മധ്യപ്രദേശ്‌ (163), ഛത്തീസ്‌ഗഢ്‌ (130), രാജസ്ഥാൻ (141) തുടങ്ങി പത്ത്‌ സംസ്ഥാനം ദേശീയ ശരാശരിക്കും മുകളിലാണ്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മരണം കർണാടകത്തിലാണ്(83). ആഗോളതലത്തിൽ അനുപാതം 7-0 ആക്കുകയാണ് യുഎന്നിന്റെ ലക്ഷ്യം.
2020ൽ അനുപാതം 30ൽ എത്തിക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. എന്നാൽ, ഒരു വർഷം മുമ്പുതന്നെ അത്‌ നേടാനായി. സംസ്ഥാനത്തെ മാതൃമരണ നിരക്ക് വെറും 1.4 ശതമാനമാണ്‌. 15നും 49നും ഇടയിൽ പ്രായമുള്ള ലക്ഷം അമ്മമാരിൽ റിപ്പോർട്ട്‌ ചെയ്യുന്ന മരണനിരക്കാണ്‌ മാതൃമരണ നിരക്ക്‌.
ദേശീയ നിരക്ക്‌ 6.5 ശതമാനമാണ്‌. കോവിഡ്‌ വ്യാപന വർഷങ്ങളായിരുന്ന 2020ലും 2021ലും ഗർഭിണികൾക്ക്‌ കൂടുതൽ ശ്രദ്ധയും ആരോഗ്യപരിചരണവും ഉറപ്പാക്കാൻ കേരളത്തിനായിട്ടുണ്ട്‌.

Related posts

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ കണ്ണൂർ ജില്ലാ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ തലശ്ശേരി സ്പോർട്സ് അക്കാദമിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി

Aswathi Kottiyoor

സ്വർണവില കുത്തനെ ഉയർന്നു; ഒരു പവന് കൂടിയത് 280 രൂപ

Aswathi Kottiyoor

ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിൽ വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍.

Aswathi Kottiyoor
WordPress Image Lightbox