കണ്ണൂർ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ ആഭിഖ്യത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ഏകദിന ശിൽപശാല 15 ന് നടക്കും. ശിക്ഷക്സദനിൽ സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ രാമു രമേശ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.