25.2 C
Iritty, IN
October 2, 2024
  • Home
  • Iritty
  • ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും ആ​ന തു​ര​ത്ത​ൽ! 14 ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി
Iritty

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും ആ​ന തു​ര​ത്ത​ൽ! 14 ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളി​ൽ 14 എ​ണ്ണ​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ധീ​ർ നെ​രോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30ഓ​ളം വ​രു​ന്ന വ​ന​പാ​ല​ക​രും ആ​റ​ളം ഫാ​മി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വാ​ച്ച​ർ​മാ​രും ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി ഫാ​മി​ൽ​നി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യും ക​ട​ന്ന് കോ​ട്ട​പ്പാ​റ വ​ഴി വ​ന​ത്തി​ലേ​ക്കു ക​യ​റ്റി​യ​ത്. 30ഓ​ളം ആ​ന​ക​ൾ ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ് ഫാം ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ക​ശു​വ​ണ്ടി സീ​സ​ൺ ആ​രം​ഭി​ച്ച​തി​നാ​ൽ ആ​ന​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് കാ​ടു വെ​ട്ട​ലും വി​ള​വെ​ടു​പ്പും പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ ആ​ന​ക​ൾ ക​ശു​മാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഫാം ​അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന് വീ​ണ്ടും ആ​ന​തു​ര​ത്ത​ൽ ആ​രം​ഭി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ര​ത്ത​ൽ തു​ട​രു​മെ​ന്ന് ഇ​രി​ട്ടി സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ​ർ കെ.​ജി​ജി​ൽ അ​റി​യി​ച്ചു.

മു​ന്പ് പ​ല​കു​റി ഫാ​മി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന ആ​ന​ക്കൂ​ട്ട​ങ്ങ​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും ആ​ന​പ്ര​തി​രോ​ധ മ​തി​ലി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ​ക്കൂ​ടി ഇ​വ വീ​ണ്ടും ഫാ​മി​നു​ള്ളി​ലേ​ക്കും ഇ​വി​ടെ​നി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്കും ക​ട​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ഫാമിൽ ചെ​ത്തു​തൊ​ഴി​ലാ​ളി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഫാ​മി​ലെ വ​നാ​തി​ർ​ത്തി​യി​ൽ ആ​ന​പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts

തിരഞ്ഞെടുപ്പ് ; കേരള കർണാടക അതിർത്തിയിൽ റോഡ് അടക്കും………….

Aswathi Kottiyoor

ഇരിട്ടി വൈദ്യുതി ഭവൻ ശിലാസ്ഥാപനവും ഫിലമെന്റ് രഹിത നഗരസഭാ പ്രഖ്യാപനവും………

Aswathi Kottiyoor

ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി ഇരിട്ടി സ്വദേശിനി ഒന്നര വയസ്സുകാരി

Aswathi Kottiyoor
WordPress Image Lightbox