22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • വനിതാ ദിനാഘോഷവും, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കലും, വാര്‍ഷിക പൊതുയോഗവും
Peravoor

വനിതാ ദിനാഘോഷവും, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കലും, വാര്‍ഷിക പൊതുയോഗവും

പേരാവൂര്‍: നെടുംപുറംചാല്‍ ടി.എസ്.എസ്.എസ് ക്രെഡിറ്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷവും ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കലും വാര്‍ഷിക പൊതുയോഗവുമാണ് നെടുംപുറംചാല്‍ സെന്റ് തോമസ് പബ്ലിക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ: തോമസ് പതിക്കല്‍ അധ്യക്ഷനായി. ടി.എസ്.എസ്.എസ് എടൂര്‍ മേഖലാ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോസ് പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.

കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. റിജി, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് അംഗം ജിഷ സജി, കോളയാട് ഗ്രാമപഞ്ചായത്ത് അംഗം പി. സജീവന്‍ , യൂണിയന്‍ പ്രസിഡണ്ട് സജി കോടംന്തൂര്‍, സെക്രട്ടറി എം. വര്‍ഗ്ഗീസ്, സിസ്റ്റര്‍ ജെസ്റ്റി, ക്രഡിറ്റ് യൂണിയന്‍ മേഖലാ പ്രസിഡണ്ട് ഗ്രെയ്‌സന്‍, പ്രോഗ്രാം മാനേജര്‍ ഉഷ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകരായ നവിന സുദേവ്, എം. നാദിറ , ആശാവര്‍ക്കര്‍മാരായ ബിന്ദു, സിനി, സി.പി. ബിന്ദു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു.

Aswathi Kottiyoor

ചേമ്പര്‍ ഓഫ് പേരാവൂര്‍ കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് നിവേദനം നല്കി

Aswathi Kottiyoor
WordPress Image Lightbox