24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • സീബ്രാലൈനുകൾ ഇല്ലാത്തത് അപകട ഭീഷണിയുയർത്തുന്നു
Peravoor

സീബ്രാലൈനുകൾ ഇല്ലാത്തത് അപകട ഭീഷണിയുയർത്തുന്നു

പേരാവൂർ ടൗണിലെത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനുകൾ ഇല്ലാത്തത് അപകടമൊരുക്കുന്നതായി പരാതി. നിലവിലുള്ള സീബ്രാലൈനുകൾ മാഞ്ഞതും ഉള്ളയിടങ്ങളിൽ ബോർഡ് സ്ഥാപിക്കാത്തതുമാണ് റോഡ് മുറിച്ചുകടക്കുന്നവർക്ക് അപകടമൊരുക്കുന്നത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ട് പേരാവൂർ സ്വദേശി കെ. വി. അനീഷ് ബന്ധപ്പെട്ട അധികൃതർക്ക് മാർച്ച് 11 ന് പരാതി നൽകി. പേരാവൂർ-തലശ്ശേരി റോഡിലും കൊട്ടിയൂർ റോഡിലും ഇരിട്ടി റോഡിലും മുൻപ് സീബ്രാലൈനുകളിട്ടിരുന്നു. ഇവയിൽ ചിലത് പൂർണമായും മാഞ്ഞുപോയിട്ടുണ്ട്. സീബ്രാലൈനുകൾ ഉള്ളിടങ്ങളിൽ സൂചന ബോർഡ് സ്ഥാപിക്കാനും മാഞ്ഞുപോയയിടങ്ങളിൽ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കാനുമാവശ്യപ്പെട്ടാണ് പരാതി നൽകിയത്.

Related posts

പൂളക്കുറ്റി മുന്തിരിങ്ങാട്ടു കുന്നേൽ ജോസഫ് (ഔസേപ്പ് ) 74 നിര്യാതനായി.

Aswathi Kottiyoor

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പി.പി. മുകുന്ദനെ സന്ദർശിച്ചു

Aswathi Kottiyoor

ഒരു വർഷത്തെ തപസ്യ – ഷിജുവിന്റെ മൃദംഗ ശൈലേശ്വരി ശിൽപ്പം ക്ഷേത്രത്തിന് സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox