26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കു​ട്ടി​ക​ളി​ലെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം: ഐ​എ​പി
kannur

കു​ട്ടി​ക​ളി​ലെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം: ഐ​എ​പി

ക​ണ്ണൂ​ർ: കു​ട്ടി​ക​ളി​ലെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഐ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​വി​ജ​യ​കു​മാ​ർ. ന​വ​ജാ​ത ശി​ശു​ക്ക​ളി​ലെ തൈ​റോ​യ്ഡ് വ്യ​തി​യാ​നം ഭാ​വി​യി​ൽ ഗു​രു​ത​ര​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ പ്ര​സ​വി​ച്ച ഉ​ട​ൻ​ത​ന്നെ തൈ​റോ​യ്ഡ് സ്ക്രീ​നിം​ഗ് ന​ട​ത്താ​ൻ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് (ഐ​എ​പി) വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ൺ​കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന പി​സി​ഒ​ഡി അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളെ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഡോ. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു

പ്ര​തി​രോ​ധ കു​ത്തി​വ​യ്പും അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​യും അ​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ ചി​കി​ത്സാ​രീ​തി​ക​ൾ കു​ഞ്ഞി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ശാ​സ്ത്രീ​യ ചി​കി​ത്സ​യ്ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡോ. ​പ​ദ്മ​നാ​ഭ ഷേ​ണാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജോ​ണി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ർ, ഡോ. ​സ​ന്തോ​ഷ്, ഡോ. ​വി. സു​രേ​ഷ്, ഡോ. ​ഇ​ർ​ഷാ​ദ്, ഡോ. ​സു​ഷ​മാ പ്ര​ഭു, ഡോ. ​അ​ജി​ത് സു​ഭാ​ഷ്, ഡോ. ​പ്ര​ശാ​ന്ത്, ഡോ. ​രാ​ജീ​വ​ൻ, ഡോ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​അ​ജി​ത് മേ​നോ​ൻ-​പ്ര​സി​ഡ​ന്‍റ്, ഡോ. ​മൃ​ദു​ല ശ​ങ്ക​ർ -സെ​ക്ര​ട്ട​റി, ഡോ. ​അ​രു​ൺ അ​ഭി​ലാ​ഷ് -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 15 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും ക​ൺ​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts

ആമ്പുലൻസിലിടിച്ച ലോറിയുടെ ഡ്രൈവർ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ കിണറ്റിൽ വീണു

Aswathi Kottiyoor

പ്ലാസ്റ്റിക് ഉപയോഗം: പരിശോധനക്ക് തടസം നിന്നാൽ ശക്തമായ നടപടി-ജില്ലാ കലക്ടർ

Aswathi Kottiyoor

അങ്ങാടിക്കടവിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിയടക്കം നാലുപേർക്ക് പരിക്ക് എസ് എസ് എൽ സി പരീക്ഷ എഴുതാനാവാതെ വിദ്യാർത്ഥി

Aswathi Kottiyoor
WordPress Image Lightbox