പേരാവൂർ
ഇരിട്ടി: അയ്യൻകുന്ന്-ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രളയത്തിൽ തകർന്ന മാഞ്ചുവട് പാലത്തിന് രണ്ടുകോടി, പഴശി പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അഞ്ചു കോടി. താഴെപ്പറയുന്ന പ്രവൃത്തികൾ ബജറ്റിൽ ടോക്കന്‍ പ്രോവിഷനില് ഉള്‍പ്പെടുത്തി. രണ്ടാംകടവ്- തുടിമരം റോഡ്, കൊട്ടിയൂർ- കേളകം- കാണിച്ചാർ പഞ്ചായത്തുകളിലെ ബാവലിപ്പുഴയുടെ ഇരുകരകളുടെയും സംരക്ഷണം, മണത്തണ-ഓടന്തോട് റോഡ്, അയ്യൻകുന്ന് പഞ്ചായത്ത് വനാതിർത്തിയിൽ വന്യമൃഗശല്യം തടയുന്നതിന് കരിങ്കൽഭിത്തി കെട്ടുന്നതിന്, ഇരിട്ടി ഫയർ സ്റ്റേഷൻ കെട്ടിടനിർമാണം, അങ്ങാടിക്കടവ് കുണ്ടൂർ പാലം നിർമാണം, ഇരിട്ടി-പേരാവൂർ- നെടുംപൊയിൽ റോഡ് ബിഎംആൻഡ് ബിസി, കേളകം-അടയ്ക്കാത്തോട് റോഡ് ബിഎംആൻഡ്ബിസി.
അഴീക്കോട്
കണ്ണൂർ: ചിറക്കലിൽ ചെറുശേരിക്ക് സ്മാരകത്തിന് ബജറ്റിൽ രണ്ടു കോടി , കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ആധുനിക ഗ്രൗണ്ട് നിർമാണം അഞ്ചു കോടി ,പുതിയതെരു മിനി ബൈപാസ് റോഡിന് അഞ്ചു കോടി,അഴീക്കോട് ടോയ്ലറ്റ് കോപ്ലക്സിന് പത്തു ലക്ഷം, അഴീക്കോട് പഞ്ചായത്തിലെ പ്രധാന ജംഗ്ഷനിൽ ടോയ്ലറ്റ് കോപ്ലക്സ് നിർമാണത്തിന് പത്തു ലക്ഷം, കക്കാട് പുഴ നവീകരണം ബജറ്റിൽ ഉൾപ്പെടുത്തി, അഴീക്കലിൽ ആധുനിക ബസ്സ്റ്റാൻഡ്,വളപട്ടണത്ത് സ്കൂൾ ഗ്രൗണ്ട്, അഴീക്കോട് ചാൽ ബീച്ച് ടൂറിസം പ്രോജക്ട്, പാപ്പിനിശേരി ഭാഗത്തെ വളപട്ടണം പുഴഭിത്തി നിർമാണം, അഴീക്കോട് പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം, പൂതപ്പാറ മൈലാടത്തടം കീരിയാട് കാട്ടാമ്പള്ളി റോഡ്, അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണം, ചാലാട് ഗവ. യു പി സ്കൂളിൽ പുതിയ കെട്ടിട നിർമാണം, നാറാത്ത് ഗ്രാമപഞ്ചായത്ത് ചെറുവാക്കര ഗവ.എൽപി സ്കൂൾ കെട്ടിടനിർമാണം, അഴീക്കോട് കൈത്തറി ഗ്രാമംപദ്ധതി പൂർത്തീകരണം
കണ്ണൂർ
കണ്ണൂർ:കണ്ണൂർ നിയോജക മണ്ഡലത്തിൽ ബജറ്റിൽ പത്തു കോടിയുടെ വികസന പദ്ധതികൾ. കാനാന്പുഴ വികസന പദ്ധതിക്ക് രണ്ടു കോടി, കണ്ണൂരിൽ വിദ്യാഭ്യാസ കോംപ്ലക്സിനായി ഒരു കോടി,മുണ്ടേരി പഞ്ചായത്തിൽ പൊതുശ്മശാനത്തിന് ഒരു കോടി, താവക്കരയിൽ നിന്ന് കണ്ണൂർ സർവകലാശാലയിലേക്കുള്ള റോഡിന് ഒരു കോടി,തായത്തെരു റെയിൽവേ കട്ടിംഗ് വീതികൂട്ടാനായി ഒരു കോടി, തിലാനൂർ സത്രം റോഡ് വികസനം, മുണ്ടേരി അപ്പക്കടവ് റോഡിന് രണ്ടു കോടി.
മട്ടന്നൂർ
മട്ടന്നൂർ: മട്ടന്നൂരിൽ വർക്കിംഗ് വിമൻസ ഹോസ്റ്റൽ നിർമിക്കാൻ 2.25 കോടി. മൂന്നു നിലകളിലായി 115 കിടക്കകളുള്ള ഹോസ്റ്റലാണ് നിർമിക്കുക, മട്ടന്നൂർ ആയുർവേദ ആശുപത്രിയുടെ രണ്ടാംഘട്ട നിർമ്മാണത്തിന് രണ്ടു കോടി, പാലോട്ടുപള്ളി-പരിയാരം-വെമ്പടി-കോളാരി- നിടിയാഞ്ഞിരം റോഡിന് എട്ടു കോടി, പഴശി പദ്ധതിയുടെ കനാലുകളുടെ നവീകരണത്തിന് അഞ്ചു കോടി, പഴശി പൈതൃക ടൂറിസം പദ്ധതിക്കായി 3.25 കോടി,അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് ഐടി പാർക്ക്, ഭക്ഷ്യ സംസ്കരണ യൂണിറ്റ് തുടങ്ങിയവ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.മട്ടന്നൂർ കൾച്ചറൽ കോംപ്ലക്സ് ആർട്സ് സെന്റർ, ചിറ്റാരിപ്പറമ്പ് നീന്തൽ കുളവും പരിശീലന കേന്ദ്രവും, മട്ടന്നൂർ ഇന്റർനാഷണൽ സ്റ്റേഡിയം, മാങ്ങാട്ടിടം ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ, മട്ടന്നൂർ നിയോജക മണ്ഡലം കരിയർ ഗൈഡൻസ് കോപിംഗ് സെന്റർ, മട്ടന്നൂർ ഐബി നവീകരണം, ടൗൺ ഹാൾ നിർമാണം, കുയിലൂർ വളവ്-പഴശി ഡാം റോഡ്, പടിയൂർ-വള്ളിത്തല-ആലത്തുപറമ്പ് റോഡ്, നിടുകുളം കടവ് പാലം, വളയാൽ പാലം, പടിയൂർ ഇക്കോ ടൂറിസം പദ്ധതി, കണ്ണവം പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം, തില്ലങ്കേരി ബഡ്സ് സ്കൂൾ കെട്ടിട നിർമാണം എന്നിവയെക്കുറിച്ച് പരാമർശമുണ്ട്.
പയ്യന്നൂർ
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ബജറ്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നത് 143.15 കോടിയുടെ പദ്ധതികളാണെങ്കിൽ . വകയിരുത്തിയത് 10.2 കോടി രൂപയുടെ പദ്ധതികൾമാത്രം. കൊറ്റി മേല്‍പ്പാലം അപ്രോച്ച് റോഡ് മുതല്‍ കവ്വായി കായല്‍ വരെയുള്ള റോഡുനവീകരണത്തിന് 5.2 കോടി, ചുണ്ട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണത്തിന് മൂന്നുകോടി, മീന്തുള്ളി പാലത്തിന് രണ്ടുകോടി.
കൂത്തുപറന്പ്
കൂത്തുപറമ്പ്: വിവിധ വികസന പദ്ധതികൾക്ക് ബജറ്റിൽ 164 കോടി രൂപ അനുവദിച്ചു. കൂത്തുപറമ്പ് നഗരസഭാ പുതിയ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണത്തിന് പത്ത് കോടി, താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പതിനഞ്ച് കോടി,പൊയിലൂർ പിആർ കുറുപ്പ് സ്മാരക പഠന കേന്ദ്രം ആസ്ഥാനമാക്കി വിനോദ സഞ്ചാര ശൃംഖല നിർമാണത്തിന് ഇരുപത് കോടി, ചെറുവാഞ്ചേരിയിൽ സ്റ്റേഡിയം നിർമാണത്തിന് അഞ്ച് കോടി, കൂത്തുപറമ്പിൽ ജെൻഡർ കോംപ്ലക്സ് നിർമാണത്തിനും പൂക്കോട്-നരവൂർ – കാര്യാട്ടുപുറം റോഡ് മെക്കാഡം താറിംഗിന് നാലു കോടി, കെ.ജി.സുബ്രഹ്മണ്യൻ സ്മാരക സാംസ്കാരിക കേന്ദ്രം സ്ഥലമെടുപ്പിനും കെട്ടിട നിർമാണത്തിനുമായി രണ്ട് കോടി രൂപയും പാനൂർ നഗരസഭാ ആസ്ഥാന മന്ദിരം നിർമാണത്തിന് മൂന്നു കോടി ,കരിയാട് – മോന്താൽ – പെരിങ്ങത്തൂർ ടൂറിസം ശൃംഖലയ്ക്കും കടവത്തൂർ മലയം കുണ്ട് – സ്ത്രീ സൗഹൃദ കേന്ദ്രം നിർമാണത്തിനും മൂന്നു കോടി രൂപ വീതം, പൊടിക്കളം – നരിക്കോട്-വാഴമല -കണ്ടി വാതുക്കൽ മലയോര റോഡ് അഞ്ച് കോടി.