24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എസ്. പി. സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു
Iritty

എസ്. പി. സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

ആറളം ഫാം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ്. പി. സി യുണിറ്റിന്റ ആറാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ സലൂട്ട് സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, എസ്. പി. സി ചുമതലയുള്ള അദ്ധ്യാപകരായ ഒ. പി സോജൻ, എ. പി ശ്രീജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ. സി രാജു, വാർഡ് മെമ്പർ മിനി ദിനേശൻ എസ്. പി. സി നോഡൽ ഓഫിസർമാരായ സി. വി തമ്പാൻ, കെ. രാജേഷ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എൻ അനിൽ കുമാർ, സി രഞ്ചിത്ത്, ഹെഡ്മിസ്ട്രസ് എൻ സുലോചന, പ്രിൻസിപ്പാൾ ടി ശക്തീധരൻ, പി. ടി. എ പ്രസിഡന്റ് മഞ്ജു സജീവൻ, മുൻ പി. ടി. എ പ്രസിഡന്റ് കെ. ബി ഉത്തമൻ പി. ടി. എ ഭാരവാഹികൾ, അധ്യാപകർ, ഗോത്ര സാരഥി സാരഥികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പരേഡ് നടന്നത്.

മുൻ പി. ടി. എ പ്രസിഡന്റ് കെ. ബി ഉത്തമൻ, ട്രൈയിനിംഗിന് നേതൃത്വം നൽകിയ സിവിൽ പൊലീസ് ഓഫീസർ ഗീത, എസ്. പി. സി ബാച്ച് ലീഡർമാരായ കേഡറ്റുകൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോധിച്ചു.

Related posts

മൃദംഗ ശൈലേശ്വരി ക്ഷേത്രം പൂരോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

ഇരിട്ടി നഗരസഭ യോഗ പരിശീലന പദ്ധതി: യോഗ പ0നക്ലാസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഇരിട്ടിയിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്

Aswathi Kottiyoor
WordPress Image Lightbox