24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അശ്വിനി കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
Iritty

അശ്വിനി കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

ഇരിട്ടി : സാമൂഹിക പരിവർത്തനത്തിനാവശ്യം ആശയ സമരവും ആശയ പോരാട്ടവുമാണെന്ന് കണ്ടെത്തുകയും സമൂഹത്തിലിറങ്ങി അതിനായി പ്രവർത്തിച്ച വ്യക്തിത്വത്തിനുടമയുമായിരുന്നു സ്വർഗ്ഗീയ അശ്വിനികുമാർ എന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു. അശ്വിനി കുമാറിന്റെ പതിനേഴാമത് ബലിദാനദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണഭാഷണം നടത്തുകയായിരുന്നു സദാനന്ദൻ മാസ്റ്റർ. നന്നേ ചെറുപ്പത്തിൽ തന്നെ ഒരുപാട് തെയ്യാറെടുപ്പുകളോടെ നാടെങ്ങും നടന്ന് തന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞുവന്ന ഉജ്ജ്വലമായ ആശയങ്ങളെ അദ്ദേഹം സമാജത്തിന് മുന്നിൽ സമർപ്പിച്ചു. ഗീതയുടെ അടിത്തട്ടിൽ നിന്നും മുങ്ങിയെടുത്ത മുത്തുകൾ ആബാലവൃദ്ധം ജനങ്ങൾക്കും കോർത്തുനൽകി. എന്നാൽ അശ്വിനി എന്തുകൊണ്ട് കൊലചെയ്യപ്പെട്ടു . എന്തുസന്ദേശമാണ് ഇത് സമൂഹത്തിനു നൽകിയത് എന്ന് വിചിന്തനം ചെയ്യുമ്പോൾ ഭയം ജനിപ്പിച്ച് തകർക്കുക എന്ന ചില വിധ്വംസക ശക്തികളുടെ കുബുദ്ധിയാണ് ഇതിനു പിന്നിൽ എന്ന് കാണേണ്ടി വരും. ഭാരതം ലോക ഗുരുവായി മാറുന്നതിന്റെ ആധാരശില പണിയുന്നത് സംഘമാണ്. അനാഥമായി കിടന്ന സമൂഹത്തെ നാഥനുള്ളതാക്കി മാറ്റിയ പ്രസ്ഥാനമാണ് അത്. എന്തിനും ഉത്തരം നൽകാനുള്ള നട്ടെല്ല്‌ ഭാരതീയ സമൂഹത്തിന് നൽകിയതും രാഷ്ട്രീയ സ്വയം സേവക സംഘമാണ്. തങ്ങളുടെ സങ്കുചിത പ്രവർത്തനങ്ങൾക്ക് വിഘാതമാകും എന്നതുകൊണ്ടുതന്നെ സമൂഹത്തിൽ ഭയം സൃഷ്ടിച്ചു മുതലെടുക്കാൻ ശ്രമിക്കുന്നവർ സംഘത്തെ ലക്‌ഷ്യം വെക്കുന്നതും ഇതുകൊണ്ടു തന്നെയാണെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
രാവിലെ 8 മണിയോടെ നടന്ന പുഷ്പാർച്ചനയിൽ നിരവധി ആർ എസ് എസ് , ബിജെപി നേതാക്കൾ പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ആർ എസ് എസ് വിഭാഗ് സഹ കാര്യവാഹ് വി. ശശിധരൻ, ആർ എസ് എസ്, ബിജെപി നേതാക്കളായ പി.പി.സുരേഷ് ബാബു, സി.പി. രാമചന്ദ്രൻ, സജീവൻ ആറളം, കെ. ബാനിഷ്, ഡോ. പി. രാജേഷ്, കെ.ബി. പ്രജിൽ, കെ. ശ്രീജേഷ്, ഹരിഹരൻ മാവില , എം. ആർ. സുരേഷ്, ബിജു എളക്കുഴി തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കാളികളായി.

Related posts

മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

പാറക്കണ്ടത്ത് മർക്കസ് – എസ്.വൈ.എസ്. കുടിവെള്ള പദ്ധതി

Aswathi Kottiyoor

കോടികളുടെ ഫണ്ടുകൾ പാഴാക്കുമ്പോഴും ആദിവാസി കുടുംബങ്ങൾ കിടപ്പാടമില്ലാതെ കഴിയേണ്ടി വരുന്നത് സങ്കടകരം – വത്സൻ തില്ലങ്കേരി

Aswathi Kottiyoor
WordPress Image Lightbox