യാത്രകാരനിൽ നിന്നും അമിതമായി വാടക ചോദിച്ചു വാങ്ങിയ ഓട്ടോറിക്ഷ ആണ് കുടുങ്ങിയത്.ഈ മാസം 6 ആം തീയതി ചിരവിക് നിന്നും തലോറ മുച്ചിലോട്കാവ് വരെ യാത്ര ചെയ്ത യാത്രക്കാരനോട് മീറ്ററിൽ ഉള്ളതിനേക്കാൾ 30 രൂപ അധികം വേണമെന്നാണ് ആവശ്യപ്പെട്ടത്. നിവർത്തിയില്ലാതെ തന്റെ കയ്യിൽ ഉണ്ടായിരുന്ന 80 രൂപ നൽകിയാണ് യാത്രകാരൻ പോയത്. ഇതിനു ശേഷം അദ്ദേഹം ട്രാൻസ്പോർട് കമ്മിഷണർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എൻഫോസ്മെന്റ് വിഭാഗം നടത്തിയ പരിശോധയിലാണ് ഓട്ടോറിക്ഷ ഡ്രൈവർ കുടുങ്ങിയത്.വാഹനത്തിനെതിരെ കേസ് എടുത്ത ഉദ്യോഗസ്ഥർ പെർമിറ്റ് മരവിപ്പിക്കുവാൻ തളിപ്പറമ്പ് ജോയിന്റ് ആർ ടി ഓ കു കൈമാറി
- Home
- Thalipparamb
- അമിത കൂലി ഈടാക്കിയ ഓട്ടോറിക്ഷക്കെതിരെ കേസെടുത്തു.
previous post