24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • കാട്ടാന ഭീഷണി: കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ
kannur

കാട്ടാന ഭീഷണി: കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ

കാ​ട്ടാ​നകളുടെ ഭീ​ഷ​ണി ആ​റ​ളം ഫാ​മി​ല്‍ ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​വും കാ​ടു​വെ​ട്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യെ​ങ്കി​ലും കാ​ട്ടാ​ന ഭീ​തിമൂ​ലം കാ​ടുവെ​ട്ടി തെ​ളി​​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​റ​മെ കാ​ടുവെ​ട്ടാ​ന്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ലും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ആ​നപ്പേടി ​കാ​ര​ണം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കോ ക​രാ​ര്‍ എ​ടു​ത്ത​വ​ര്‍​ക്കോ പ​ലഭാ​ഗ​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​ന്‍ പോ​ലു​മാ​യി​ട്ടി​ല്ല. ക​ശു​മാ​വ് ത​ളി​രി​ടു​ന്ന സ​മ​യ​ത്ത് ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ഴും പൂ​ര്‍​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന​ത്. മി​ക​ച്ച ഉ​ത്പാ​ദ​ന​മു​ള്ള മേ​ഖ​ല​ക​ള്‍ പോ​ലും കാ​ടുക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.
കാ​ട്ടി​നു​ള്ളി​ല്‍ നി​ന്ന് ക​ശു​വ​ണ്ടി യ​ഥാ​സ​മ​യം ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​ത്ത​തു മൂ​ല​മു​ള്ള ന​ഷ്ടം നാ​ള്‍​ക്കുനാ​ള്‍ കൂ​ടിവ​രി​ക​യാ​ണ്. ഫാ​മി​ലെ ക​ശു​വ​ണ്ടി മേ​ഖ​ല​ക​ളാ​യ ഒ​ന്ന്, ര​ണ്ട്. മൂ​ന്ന്, നാ​ല്, അ​ഞ്ച് ബ്ലോ​ക്കു​ക​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഈ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത് അ​വ​സ്ഥ​യാ​ണ്.
ക​ശു​വ​ണ്ടി ശേ​ഖ​ര​ണം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വ​ന്‍ ആ​ശ്വാ​സ​മാ​ണ്. ഉ​ത്പാ​ദ​നം മി​ക​ച്ച നി​ല​യി​ല്‍ എ​ത്തു​മ്ബോ​ള്‍ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​രേ​യും തൊ​ഴി​ലാ​ളി​ക​ളാ​യി നി​യോ​ഗി​ക്കും. പ​ല​രും കു​ടും​ബ സ​മേ​ത​മാ​ണ് ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ന്‍ എ​ത്തു​ക. 30 കി​ലോ​മു​ത​ല്‍ 50കി​ലോ​വ​രെ ശേ​ഖ​രി​ക്കു​ന്ന​വ​രു​ണ്ട്. ശ​രാ​ശ​രി 300രൂ​പ മു​ത​ല്‍ 750രൂ​പ​വ​രെ കൂ​ലി​യാ​യും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ആ​ന ഭീ​ഷ​ണി കാ​ര​ണം പ​ല​രും ഈ ​ജോ​ലി​ക്കു വ​രാ​ന്‍ മ​ടി​ക്കു​ക​യാ​ണ്.

Related posts

മട്ടന്നൂരില്‍ സ്‌ഫോടനം; ആസാം സ്വദേശി മരിച്ചു

Aswathi Kottiyoor

കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ‘ബാലമിത്ര’

Aswathi Kottiyoor

മാ​ലി​ന്യ ശേ​ഖ​ര​ണം; പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യെ നി​യോ​ഗി​ക്കും

Aswathi Kottiyoor
WordPress Image Lightbox