• Home
  • kannur
  • വന്യജീവി സങ്കേതങ്ങളിൽ വാർഷിക പക്ഷി സർവ്വേ ആരംഭിച്ചു
kannur

വന്യജീവി സങ്കേതങ്ങളിൽ വാർഷിക പക്ഷി സർവ്വേ ആരംഭിച്ചു

ആറളം വൈൽഡ്‌ലൈഫ് റേഞ്ചിലെ ആറളം/കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ പക്ഷികളുടെ കണക്കെടുപ്പ് ആരംഭിച്ചു. 11/03/2022 മുതൽ 13/03/2022 വരെയുള്ള ദിവസങ്ങളിലാണ് സർവ്വേ നടത്തുന്നത്. കേരളത്തിലും പുറത്തുമുള്ള 65 ഓളം പക്ഷി നിരീക്ഷകർ സർവ്വേയിൽ പങ്കെടുക്കുന്നുണ്ട്. വന്യജീവി സങ്കേതങ്ങളിലെ 10 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തുന്നത്. 11/03/2022 ന് വൈകിട്ട് ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി സന്തോഷ്‌കുമാർ ന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് പാലക്കാട്‌ വൈൽഡ്‌ലൈഫ് സർക്കിൾ ചീഫ് ഫോറെസ്റ്റ് കോൺസർവേറ്റർ ഉത്തമൻ കെ. വി ഐ എഫ് എസ് ഉത്ഘാടനം ചെയ്തു. ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ സ്വാഗതവും, ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പ്രദീപൻ കാരായി നന്ദിയും പറഞ്ഞു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിനു കായലോടാൻ ആശംസ അർപ്പിച്ചു. പ്രശസ്ത പക്ഷി നിരീക്ഷകരായ സി ശശികുമാർ, സത്യൻ മേപ്പയൂർ, റോഷ്‌ നാഥ് എന്നിവർ സംസാരിച്ചു.

Related posts

സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ട്രീ ​മ്യൂ​സി​യം പ​ച്ച​ത്തു​രു​ത്ത് വി​പു​ലീ​ക​രി​ക്കും

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ഹോ​മി​യോ കോ​വി​ഡ് പ്ര​തി​രോ​ധം ര​ജി​സ്‌​ട്രേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox