പേരാവൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ റീ ടാറിങ്ങ് നടത്തിയ പേരാവൂർ ചെവിടിക്കുന്ന്- മുള്ളേരിക്കൽ റോഡിന്റെ ഉദ്ഘാടനം നടത്തിയത് പ്രോട്ടോകോൾ ലംഘിച്ചാണെന്ന് പേരാവൂർ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ ആരോപിച്ചു.പദ്ധതിനിർവഹണം നടത്തിയ ബ്ലോക്ക് പഞ്ചായത്തിനെയും ഗ്രാമപഞ്ചായത്തിനെയും അറിയിക്കാതെ നടത്തിയ ഉദ്ഘാടനത്തിന് എം.എൽ എ കൂട്ടുനിൽക്കുകയായിരുന്നെന്നും ഭരണസമിതി പറഞ്ഞു.
പേരാവൂർ ഗ്രാമ പഞ്ചായത്തിന്റെ ആസ്തിയിൽപ്പെടുന്ന റോഡിന്റെ ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിനെ ഒഴിവാക്കി, യു.ഡി.എഫിന്റെ പരിപാടിയാക്കി മാറ്റാനാണ് ശ്രമിച്ചത്. എൽ.ഡി.എഫിന് മികച്ച ഒരു വികസന കാഴ്ചപ്പാടാണ് ഉള്ളത്.പേരാവൂർ പഞ്ചായത്തിൽ കക്ഷിരാഷ്ട്രീയം നോക്കാതെയുള്ള തുല്യ പങ്കാളിത്തമാണ് വികസന പ്രവർത്തനത്തിന് നൽകുന്നതെന്നും അതു നിഷേധിക്കാൻ യു.ഡി.എഫിന് കഴിയില്ലെന്നും ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.ശരത്,റീന മനോഹരൻ ,പഞ്ചായത്തംഗം കെ.വി.ബാബു എന്നിവർ പങ്കെടുത്തു