വനിതാദിനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ വിവിധ വിഭാഗങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് വനിതാ ജീവനക്കാർ. ടെർമിനൽ കെട്ടിടത്തിൽ ടെർമിനൽ മാനേജർ പി.വി. നീതു, ജൂണിയർ മാനേജർമാരായ പി.കെ. ശ്രുതി, എം.വി. രശ്മി എന്നിവരാണ് ചുമതലകൾ നിർവഹിച്ചത്. സെക്യൂരിറ്റി വിഭാഗത്തിൽ ഡ്യൂട്ടി മാനേജർ പി. വിദ്യ, പാസ് വിഭാഗത്തിൽ പി.കെ. നിവ്യ, കെ.കെ. രമ്യ, മണി എക്സ്ചേഞ്ച് സർവീസിന് സി. സാജിക, ഫുഡ് ആൻഡ് ബിവറേജസ് വി. അനുശ്രീ, റിജിനി തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസ് കീപ്പിംഗ്, ട്രോളി സർവീസ് വിഭാഗങ്ങളും പൂർണമായി വനിതകളാണു നിയന്ത്രിച്ചത്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ കൈകാര്യം ചെയ്തു വനിതകൾ
കണ്ണൂർ: വനിതാദിനത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്റ്റേഷന്റെ ചുമതല ഇന്നലെ നിർവഹിച്ചത് വനിതാ പോലീസുകാരായിരുന്നു. എഎസ്ഐ ഗിരിജയ്ക്കായിരുന്നു സ്റ്റേഷൻ ചുമതല. പരാതിപരിഹാരം, പട്രോളിംഗ്, സ്റ്റേഷന് ഭരണനിര്‍വഹണം എന്നിവയെല്ലാം വനിതകള്‍ ഏറ്റെടുത്ത് കാര്യക്ഷമമായി നടത്തി.