24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പ്രിയ സുഹൃത്തെ നീ ലോകത്തിന്റെ ഏതു കോണിലായാലും മറക്കില്ല പിറന്നാൾ ആശംസ അറിയിക്കാൻ: നവ മാധ്യമങ്ങളിലൂടെ വേറിട്ട സൗഹൃദം കാത്തുസൂക്ഷിച്ച് കെ ടി തോമസ്.
Peravoor

പ്രിയ സുഹൃത്തെ നീ ലോകത്തിന്റെ ഏതു കോണിലായാലും മറക്കില്ല പിറന്നാൾ ആശംസ അറിയിക്കാൻ: നവ മാധ്യമങ്ങളിലൂടെ വേറിട്ട സൗഹൃദം കാത്തുസൂക്ഷിച്ച് കെ ടി തോമസ്.


വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം എന്നു നാം വിളിക്കാറുള്ളത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങൾ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. മുഖ പുസ്തകത്തിന്റെ നവയുഗത്തിൽ സൗഹൃദങ്ങൾ ജീവിതാവസാനം വരെ മികച്ച രീതിയിൽ നില നിർത്തിപ്പോരണമെന്ന നിലപാടുള്ള വിത്യസ്തനായൊരു മനുഷ്യന്റെ സൗഹൃദ കൂട്ടായ്മ ദിനംപ്രതി മനസ്സുകളിൽ നിന്ന് മനസ്സുകളിലേയ്ക്ക് ചേക്കേറുകയാണ്.
പഠന കാലഘട്ടത്തിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫേസ്ബുക്ക് നവ മാധ്യമത്തിന്റെ സഹായത്താൽ കണ്ടെത്താൻ 2015 അക്കൗണ്ട് തുടങ്ങിയ ഇദേഹത്തിന്റെ സൗഹൃദ വലയം ഇന്ന് 8500 ഓളം വ്യക്തികളിലേയ്ക്ക് നാല് അക്കൗണ്ടുകൾ മുഖേന വ്യാപിച്ചിരിക്കുന്നു.സ്വന്തം ജൻമദിനം സ്വയം മറക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാ സുഹൃത്തുക്കൾക്കും ജൻമദിനാശംസകൾ ഫോട്ടോ ഉൾപ്പെടെ ചേർത്ത് പോസ്റ്റ് ചെയ്യത് സൗഹൃദത്തി ന്റെ നൂലിഴ തുന്നിച്ചേർക്കുകയാണ് കെ ടി തോമസ് . ഒരാളുടെയും പിറന്നാൾ മറക്കാതെ തീയ്യതി നോക്കി മുൻകൂട്ടി പോസ്റ്റുകൾ തയ്യാറാക്കി വയ്ക്കുന്നതാണ് രീതി.വെറുമൊരു ഫേസ് ബുക്ക് സുഹൃത്ത് എന്നതിലുപരി അടുത്ത പരിചയക്കാർ ബന്ധുക്കൾ അവരുടെ സുഹൃത്തുക്കൾ വിദ്യാഭ്യാസ കാലഘട്ടത്തിലെ സഹപാഠികൾ അവരുടെ സുഹൃത്തുക്കൾ എന്നിവർ ചേർന്നതാണ് ഈ സുഹൃത് വലയം.ഫേസ് ബുക്ക് കൂടാതെ ഫോൺ നമ്പർ മുഖേന വാട്സ് അപ്പ് കൂട്ടായ്മകളിൽ 4500 ഓളം സുഹൃത്തുക്കളുണ്ട്. അവരോടു രാവിലെയും രാത്രിയും സംഭാഷണം നടത്തി ബന്ധങ്ങൾ കൂടുതൽ ഊഷ്മളത നിറഞ്ഞതാക്കുന്നു. യാതൊരുവിധ വ്യക്തിഗത വിവരങ്ങൾ നൽകാത്ത ഫേക്ക് അക്കൗണ്ട്കൾക്കോ വ്യക്തികൾക്കോ തന്റെ സുഹൃത്താകാൻ കഴിയില്ലെന്ന് കെ ടി യുടെ ഭാഷ്യം. സൗഹൃദം സത്യസന്ധമല്ലെന്ന് തോന്നിയ വ്യക്തികളെ ഒഴിവാക്കി ഏതു വിധേനയും ബന്ധങ്ങൾ ഉഷ്മളമായി നിലനിർത്താൻ പേരാവൂരിലെ കെ. ടി കൺസൾട്ടൻസി എന്ന സ്ഥാപനത്തിലെ ജോലിത്തിരക്കിനിടയിൽ സമയം കണ്ടെത്തുമെന്നും കെ ടി തോമസ് ഓപ്പൺ ന്യൂസിനോടുപറഞ്ഞു.

Related posts

സർവീസിൽ നിന്ന് വിരമിക്കുന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി……………

Aswathi Kottiyoor

പേരാവൂരില്‍ ഡി വൈ എഫ് ഐയുടെ പേരില്‍ പോസ്റ്റര്‍ പ്രചരണം

Aswathi Kottiyoor

വൈദ്യുതി ബോർഡിൻ്റെ വാതിൽപ്പടിയിൽ സേവനം പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ………..

Aswathi Kottiyoor
WordPress Image Lightbox