അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒന്നു രണ്ടു സ്ഥലങ്ങളിൽ മഴ പെയ്തു.