ഇരിട്ടി: ആധാരമെഴുത്തുകാര്‍ സംസ്ഥാനവ്യാപകമായി നാളെ പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസുകൾക്കുമുന്നില്‍ ധര്‍ണ നടത്തും.
പൊതുജനങ്ങളുടെ സ്വത്തിന്റെയും ആധാരത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയും സ്വയംതൊഴില്‍ എന്ന പരിഗണനയിലും ആധാരമെഴുത്ത് തൊഴില്‍ ലൈസന്‍സ് റൂള്‍ ഭേദഗതിയിലൂടെ ആധാരമെഴുത്തുകാര്‍ക്ക് മാത്രമായി സംവരണം ചെയ്യുക, ന്യായവില, തണ്ടപ്പേര് അക്കൗണ്ട് എന്നിവയിലെ അപാകത പരിഹരിച്ച് സ്വത്ത് കൈമാറ്റം സുഗമമാക്കുക, അശാസ്ത്രീയമായ അണ്ടര്‍വാല്യുവേഷന്‍ നടപടികൾ അവസാനിപ്പിക്കുക, ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്തുകാരും പണിമുടക്കി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തുമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി. രമേഷ്, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.