22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാർച്ച്‌ 31 ന്‌; കേരളത്തിൽനിന്ന്‌ 3 ഒഴിവ്‌
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാർച്ച്‌ 31 ന്‌; കേരളത്തിൽനിന്ന്‌ 3 ഒഴിവ്‌

കേരളമടക്കം 6 സംസ്‌ഥാനങ്ങളിൽനിന്നുള്ള രാജ്യസഭാ എം പിമാരുടെ തെരഞ്ഞെടുപ്പ്‌ മാർച്ച്‌ 31ന്‌ നടക്കും. ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന എം പിമാരുടെ ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

കേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‌‐ 1, നാഗാലാൻറ്‌‐ 1, ത്രിപുര‐1, പഞ്ചാബ് ‐5 എന്നിങ്ങനെ ആകെ 13 സീറ്റുകളിലാണ്‌ ഒഴിവ്‌ വരുന്നത്‌. കേരളത്തിൽ നിന്ന്‌ എ കെ ആൻറണി, കെ സോമപ്രസാദ്‌, എം വി ശ്രേയാംസ്‌ കുമാർ എന്നിവരുടെ കാലാവധിയാണ്‌ പൂർത്തിയാകുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം 16ന്‌ വരും. 21ന്‌ നാമനിർദ്ദേശ പത്രിക നൽകാം, 24ന്‌ പിൻവലിക്കാം. തെരഞ്ഞെടുപ്പ്‌ ആവശ്യമെങ്കിൽ 31ന്‌ നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.

Related posts

വാഹന പരിശോധന ശക്തമാക്കി എക്സൈസ്

Aswathi Kottiyoor

മഞ്ഞളാംപുറം യു. പി സ്കൂളിൽ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പുകൾ ഉത്ഘാടനം

Aswathi Kottiyoor

ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox