25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • 2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍.
Kelakam

2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍.

കേളകം: 2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന കളവുകേസുകടക്കം കേസുകളുള്ള പ്രതി പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. 2007 ല്‍ ചുങ്കക്കുന്നില്‍ വെച്ച് ആയുധങ്ങളുമായി കവര്‍ച്ചശ്രമം നടത്തുന്നതിനിടയില്‍ പിടിയിലായതാണ് സന്തോഷ് കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയതാണ് പ്രതി.
നിരവധി കളവു കേസുകളില്‍ പ്രതിയാണ് ഇയാള്‍. കേളകം എസ്ഐ ജാന്‍സി മാത്യുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ സുനില്‍ വളയങ്ങാടന്‍, സിപിഒമാരായ രാജേഷ് പുതുശ്ശേരി, റിജേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തെങ്കാശിക്കടുത്ത് കുറവന്‍താവളം മാമ്പഴത്തറ എന്ന സ്ഥലത്തു കുടുംബസമേതം ഒളിവില്‍ താമസിച്ചകൊണ്ട് റബ്ബര്‍ ടാപ്പിംഗ് ജോലി ചെയ്തു വരവെയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

Related posts

അടക്കാത്തോട് ശാഖ ബാല ഇന്ത്യ സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു………..

Aswathi Kottiyoor

പ്ര​കൃ​തി​ക്ഷോ​ഭം: എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

Aswathi Kottiyoor
WordPress Image Lightbox