25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെഎസ്ആർടിസി ബസിൽ യുവതിക്ക് ദുരനുഭവം; നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രി.
Kerala

കെഎസ്ആർടിസി ബസിൽ യുവതിക്ക് ദുരനുഭവം; നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രി.

കെഎസ്ആർടിസി ബസില്‍ സഹയാത്രികന്‍ മോശമായി പെരുമാറിയെന്നു യുവതിയുടെ പരാതി. പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ലെന്ന് കോഴിക്കോട് സ്വദേശിനിയായ യുവതി പറഞ്ഞു. ഒരാള്‍ പോലും പ്രതികരിക്കാത്തതു വിഷമം ഉണ്ടാക്കി. കണ്ടക്ടറുടെ നിലപാട് അതിക്രമത്തെക്കാള്‍ മുറിവേല്‍പ്പിച്ചെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.സംഭവത്തിൽ നടപടി ഉറപ്പെന്നു ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു ജീവനക്കാരുടെ ചുമതലയാണ്. ‍ബസിലെ ജീവനക്കാർക്കു വീഴ്ചയുണ്ടായി. സംഭവത്തില്‍ എംഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരനുഭവമുണ്ടായ യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കേട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബസിലുണ്ടായിരുന്നവരും ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു.

Related posts

പൊതുമേഖല : കേന്ദ്ര മാതൃകയിൽ ശമ്പള പരിഷ്‌കരണം ; വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട്

Aswathi Kottiyoor

വിദ്യാഭ്യാസ മേഖലയിൽ ആറ് വർഷത്തിനിടെ അഭൂതപൂർവമായ മാറ്റങ്ങളുണ്ടായി: ധന മന്ത്രി

Aswathi Kottiyoor

കേരള നിയമസഭാ ലൈബ്രറിയിൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും

Aswathi Kottiyoor
WordPress Image Lightbox