ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യംചെയ്യുമ്പോള്‍ 2,800 രൂപയുടെ വര്‍ധനവാണുണ്ടായത്. റഷ്യ-യുക്രൈന്‍ യുദ്ധംതുടരുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തും വില ഉയരാന്‍ കാരണം.
16 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഇതിനുമുമ്പ് 2020 നവംബറിലാണ് പവന് 38,400 രൂപ വിലയെത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 1.3ശതമാനം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 1,960.84 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഒരാഴ്ചക്കിടെയുണ്ടായ വിലവര്‍ധന 3.8ശതമാനമാണ്.