35.9 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • നോ ഹോൺ ഡേ ആചരിക്കും
Peravoor

നോ ഹോൺ ഡേ ആചരിക്കും

പേരാവൂർ: ലോക കേൾവി ദിനാചരണത്തോടനുബന്ധിച്ച് ദേശീയ ബധിരതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് ഐ.എം.എ.യുടെയും പേരാവൂർ പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ നോ ഹോൺ ഡേ ആചരിക്കും.

കേൾവിയുടെ പ്രാധാന്യത്തെപ്പറ്റിയും ഹോൺ മുഴക്കുന്നതുമൂലം ചെവിയുടെ നാഡീ പ്രവർത്തനം തകരാറിലാക്കുകയും കേൾവി കുറവിന് കാരണമാകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഹോൺ മുഴക്കുന്നത് പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. പേരാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തുന്ന നോ ഹോൺഡേ പദ്ധതിയുടെ ഭാഗമായി ടൗണിൽ ബോധവത്ക്കരണവും ലഘുലേഖ വിതരണവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജൂനിയർ കൺസൾട്ടൻ്റ് ഡോ.എ.ഷിജു, ഓഡിയോളജിസ്റ്റ് ഡോ.സി.കെ.ഹരിത, പേരാവൂർ എ.എസ്.ഐ.ബാബു തോമസ് എന്നിവർ പങ്കെടുത്തു.

Related posts

കെ ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

Aswathi Kottiyoor

സ്ഥലം സംഭാവന നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox