24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • പുതിയ 100 ഗ്രന്ഥാലയം പ്രഖ്യാപനം 6ന്‌
kannur

പുതിയ 100 ഗ്രന്ഥാലയം പ്രഖ്യാപനം 6ന്‌

കണ്ണൂർ : ജില്ലയിൽ പുതുതായി തുടങ്ങിയ 100 ഗ്രന്ഥാലയം പ്രഖ്യാപനം ഞായറാഴ്‌ച രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
‘നൂറ്‌ വസന്തം’ എന്ന പേരിൽ കേരള ബാങ്ക് ഹാളിലാണ് ചടങ്ങ്‌. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനാകും. തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ ഉപഹാരം നൽകും. സാഹിത്യകാരന്മാരായ ടി പത്മനാഭൻ, എം മുകുന്ദൻ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും.
വിദ്യാഭ്യാസ,- സാംസ്‌കാരിക,- തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നതിന്‌ നേതൃത്വം നൽകുന്ന പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റാണ്‌ ഗ്രന്ഥശാലകൾ ഒരുക്കിയത്‌‌‌.
സാമൂഹ്യവികസനത്തിനുള്ള ജനകീയ യജ്ഞത്തിന്റെ ഭാഗമായി ആദിവാസി ജനസാന്ദ്രത കൂടുതലുള്ള മലയോര മേഖലയിലാണ് ഭൂരിപക്ഷം ഗ്രന്ഥശാലകളും പ്രവർത്തനം തുടങ്ങിയത്‌‌.
മിഷൻ പ്രവർത്തനം തുടങ്ങുമ്പോൾ ജില്ലയിൽ 777 വാർഡുകളിൽ ഗ്രന്ഥാലയങ്ങളുണ്ടായിരുന്നില്ല.
അഞ്ച്‌ വർഷം കൊണ്ട് എല്ലാ വാർഡിലും ഒന്നുവീതം സ്ഥാപിക്കും. ഒരേക്കർ സ്ഥലം ലഭ്യമാക്കി ഗ്രന്ഥശാലകളോട് ചേർന്ന് കളിസ്ഥലം, പാർക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും.

Related posts

പ്ര​ക്ഷോ​ഭ​വു​മാ​യി യു​വ​ജ​ന​ങ്ങ​ൾ

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണ​ന​ത്തി​ന് 143 ച​ന്ത​ക​ള്‍ ഒ​രു​ക്കി കൃ​ഷി വ​കു​പ്പ്.

Aswathi Kottiyoor

ഓപ്പറേഷന്‍ പി ഹണ്ട്; റെയിഡില്‍ നിരവധി പേര്‍ കുടുങ്ങി.

Aswathi Kottiyoor
WordPress Image Lightbox