ഇരിട്ടി: അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഇരിട്ടി പട്ടണത്തിൻ്റെ സമഗ്ര വികസനത്തിനും വളർച്ചയ്ക്കും ഗുണപരമായ രീതിയിൽ നഗരത്തെ ഹരിത നഗരമായി ഉയർത്തുന്നതിനാവശ്യമായ സാമൂഹിക വികസന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്ന്ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻറ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജനറൽബോഡി യോഗം അധികൃതരോട്ആവശ്യപ്പെട്ടു.ഇരിട്ടിയെ ഗ്രീൻ സിറ്റി യാചി മാറ്റുന്നതിനായുള്ള നഗരാസൂത്രണ പദ്ധതികൾ സമയബന്ധിതമായിനടപ്പിലാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷനായി.ജനറൽസെക്രട്ടറിസന്തോഷ് കോയിറ്റി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി എം നാരായണൻ വാർഷിക വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. നന്മ ജീവകാരുണ്യനിധി ഹുണ്ടിക വിതരണം എം.പി.മനോഹരൻ ഉദ്ഘാടനം ചെയ്തു. ഷിൻ്റോ മൂക്കനോലിക്കൽ, റോജ രാജീവ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.ഡോ.ജി.ശിവരാമകൃഷ്ണൻ,കെ.ടി.ദിനേശൻ,വി.പി.സതീശൻ,കെ.സുരേശൻ,ഹരീന്ദ്രൻപുതുശ്ശേരി, സിനോജ് മാക്സ്,സുമസുധാകരൻ,സി.കെ.ലളിത,ജോണിയോയാക്ക്, ഷെൽനതുളസി റാംഎന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി സന്തോഷ് കോയിറ്റി (ജനറൽ സെക്രട്ടറി), സി.കെ.ലളിത , സിനോജ് മാക്സ് (സെക്രട്ടറിമാർ), കെ.മോഹനൻ (പ്രസിഡന്റ്),വി .പി.സതീശൻ,സുമസുധാകരൻ(വൈസ്.പ്രസിഡന്റുമാർ)വി.എംനാരായണൻ (ട്രഷറർ) എന്നിവരേയും ഭരണസമിതിഅംഗങ്ങളായിഹരീന്ദ്രൻപുതുശ്ശേരി,കെ.സുരേശൻ,ജയപ്രശാന്ത്,എൻ.കെ.സജിൻ,പി.അരവിന്ദാക്ഷൻ,മനോജ്.കെ.അത്തിതട്ട്,ജോണിയോയാക്ക്,പി.വി.പ്രേമവല്ലി .ജെയിംസ് കുര്യൻ, പി.വി.രഞ്ചിത്ത്, സി. ബാബു,ഫാ:സണ്ണിതോട്ടപ്പള്ളി,ഷിന്റോമൂക്കനോലിക്കൽ,എ.ആർ.സുജ, ജോളി അഗസ്റ്റിൻ ,ആർ.കെമിനി,കെ.ടി.ദിനേശൻ,വി.സാവിത്രി,സി.കെ.ശശിധരൻ,പ്രസന്നശ്രീനിവാസൻ,എന്നിവരെയുംതെരഞ്ഞെടുത്തു