27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വള്ളിത്തോട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നത്തിന് ഒരുങ്ങുന്നു
Iritty

വള്ളിത്തോട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നത്തിന് ഒരുങ്ങുന്നു

വള്ളിത്തോട്: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പ​ക​രം പാ​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മൊ​രു​ങ്ങി. വ​ള്ളി​ത്തോ​ടു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് 2018ലെ ​പ്ര​ള​യ​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് അ​ന്ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​കെ. ശൈ​ല​ജ പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ള്ളി​ത്തോ​ട് ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ച് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള കെ​ട്ടി​ടം പ​ണി​ത​ത്. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യി.

പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​യു​മാ​ണ് ഇ​നി നി​ർ​മി​ക്കാ​നു​ള്ള​ത്. ഷാ​രോ​ൺ ച​ർ​ച്ചി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് താ​ത്കാ​ലി​ക​മാ​യി ഇ​പ്പോ​ൾ ആ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു സ്ഥി​രം ഡോ​ക്ട​ർ​മാ​രു​ടെ​യും ഒ​രു പ​ഞ്ചാ​യ​ത്ത് ഡോ​ക്ട​റു​ടെ​യും സേ​വ​നം ഇ​വി​ടെ​യു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗം, ഗ​ർ​ഭ​കാ​ല പ​രി​ശോ​ധ​ന, വ​യോ​ജ​ന ക്ലി​നി​ക്ക്, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്, മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം, മൂ​ന്നു ഒപി കൗ​ണ്ട​റു​ക​ൾ, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി തു​ട​ങ്ങി​യ​വ​ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​കും. വി​ശാ​ല​മാ​യ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ഉ​ണ്ട്. കി​ട​ത്തി ചി​കി​ത്സ​യി​ല്ലെ​ങ്കി​ലും അ​ടി​ന്ത​ര ഘ​ട്ട​ത്തി​ൽ ഒ​രേ​സ​മ​യം നാ​ലു​പേ​രെ വ​രെ ചി​കി​ത്സി​ക്കാ​ൻ കി​ട​ക്ക ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​കും.

Related posts

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയപാലം സംരക്ഷണമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്നു

Aswathi Kottiyoor

കൂട്ടുപുഴ ജനവാസ* *മേഖലയിൽ കാട്ടാന ഇറങ്ങി*

Aswathi Kottiyoor
WordPress Image Lightbox