24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാര്‍ന്ന് മരിച്ചനിലയില്‍; കൊലപാതകമെന്നു സംശയം
Kerala

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാര്‍ന്ന് മരിച്ചനിലയില്‍; കൊലപാതകമെന്നു സംശയം

കൊട്ടാരക്കര: അന്തമണില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കളപ്പിലാ ജങ്ഷനുസമീപം അമൃതാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്നനിലയില്‍ അടുക്കളയിലാണ് മൃതദേഹം കണ്ടത്. വീട്ടിലും പുറത്തും സമീപവീടിന്റെ പരിസരത്തും രക്തത്തുള്ളികള്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അനില്‍കുമാറിനെ രണ്ടുദിവസമായി കാണാത്തതിനെ തുടര്‍ന്ന് സമീപം താമസിക്കുന്ന അമ്മ രാജമ്മ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. വീടിന്റെ മുന്‍വാതിലും പിന്‍വാതിലും അകത്തുനിന്ന് അടച്ചനിലയിലായിരുന്നു. ആരെങ്കിലും ആക്രമിച്ചതോ വീണുപരിക്കേറ്റതോ ആകാമെന്ന നിഗമനത്തിലാണ് പോലീസ്. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. എസ്.പി. ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അനില്‍കുമാറിന്റെ സുഹൃത്തുക്കളും അയല്‍വാസികളുമായ ചിലരെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അടുത്തിടെ ചില വസ്തു ഇടപാടുകളും പണമിടപാടുകളും അനില്‍കുമാര്‍ നടത്തിയിരുന്നതായി പോലീസിന് വിവരംലഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ കവിത ഗള്‍ഫിലാണ്. മക്കളായ ദേവീമിത്ര, ദേവാമൃത എന്നിവര്‍ നെടുമണ്‍കാവില്‍ കവിതയുടെ വീട്ടിലാണ്.

Related posts

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ സ്‌കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി

Aswathi Kottiyoor

ഡിജിറ്റൽ റീസർവേ: ജില്ലയിലെ ഡ്രോൺ സർവേക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാവും

Aswathi Kottiyoor

കോവിഡ് വ്യാപനം; ഐ പി എൽ നിർത്തിവച്ചു..

WordPress Image Lightbox