25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേന്ദ്രത്തിനെതിരെ വിദ്യാർഥികൾ; ഒരു സഹായവും നൽകാതെ പൂ നൽകിയിട്ട്‌ എന്ത്‌ കാര്യം
Uncategorized

കേന്ദ്രത്തിനെതിരെ വിദ്യാർഥികൾ; ഒരു സഹായവും നൽകാതെ പൂ നൽകിയിട്ട്‌ എന്ത്‌ കാര്യം

ഉക്രയ്‌നിൽനിന്ന്‌ രക്ഷപെടാൻ കേന്ദ്ര സർക്കാർ ഒരു സഹായവും ചെയ്‌തില്ലെന്ന്‌ വിദ്യാർഥികൾ. ആക്രമണഭീഷണി നിലനിൽക്കെ കാൽനടയായി സ്വന്തംനിലയിലാണ്‌ അതിർത്തി കടന്നത്‌. എംബസിയുടെയോ സർക്കാരിന്റെയോ സഹായമുണ്ടായില്ല. കൃത്യസമയത്ത്‌ കേന്ദ്രം മുന്നറിയിപ്പ്‌ നൽകിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. എല്ലാ പ്രതിസന്ധിയും തരണംചെയ്‌ത്‌ ഇന്ത്യയിൽ വിമാനം ഇറങ്ങുമ്പോൾ പൂച്ചെണ്ട്‌ നൽകാൻമാത്രം കേന്ദ്രമന്ത്രിമാരെത്തും. പൂച്ചെണ്ട്‌ കിട്ടിയിട്ട്‌ എന്ത്‌ കാര്യമെന്നും- ഉക്രയ്‌നിൽനിന്ന്‌ രക്ഷപ്പെട്ട്‌ ഡൽഹിയിലെത്തിയ ബിഹാർ മോട്ടിഹാരി സ്വദേശി ദിവ്യാൻശു മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഉക്രയ്‌നിൽ മെഡിക്കൽ വിദ്യാർഥിയാണ്‌ ദിവ്യാൻശു. മറ്റ്‌ വിദ്യാർഥികളും സമാനമായ അഭിപ്രായം പങ്കുവച്ചു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വളരെ നേരത്തെ പൗരൻമാർക്ക്‌ നിർദേശം നൽകി. യുദ്ധം ആരംഭിച്ചശേഷമാണ്‌ കേന്ദ്രം നിർദേശം നൽകിയത്‌. അപ്പോഴേക്കും ഉക്രയ്‌ൻ വ്യോമാതിർത്തി അടച്ചു. അതിർത്തി കടക്കാൻ മണിക്കൂറുകൾ കാത്തുനിന്നു. ഉക്രയ്‌ൻ സൈനികരിൽനിന്ന്‌ മോശം അനുഭവമുണ്ടായി. കൊടും തണുപ്പിൽ ഏറെ ബുദ്ധിമുട്ടി. അതിർത്തി കടന്നശേഷമാണ്‌ കേന്ദ്ര സഹായമുണ്ടായത്‌. മുന്നറിയിപ്പ്‌ നൽകിയിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നും- ദിവ്യാൻശു പറഞ്ഞു.
യുദ്ധം നിർത്താൻ ഉത്തരവിടാനാകുമോയെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി > യുദ്ധം നിർത്താൻ കോടതിക്ക്‌ ഉത്തരവിടാനാകുമോയെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ പറഞ്ഞു. ഉക്രയ്‌നിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയായിരുന്നു പരാമർശം. ഉക്രയ്‌നിലെ ഇന്ത്യക്കാർ ദുരിതത്തിലാണെന്ന്‌ മുതിർന്ന അഭിഭാഷകൻ എ എം ധർ ചൂണ്ടിക്കാണിച്ചു. കടുത്ത ശൈത്യത്തിൽ അവർ കഷ്ടപ്പെടുകയാണെന്നും ധർ പറഞ്ഞു. ഈ വിഷയത്തിൽ കോടതിക്ക്‌ എന്ത്‌ ചെയ്യാനാകുമെന്ന്‌ ഉപദേശം നൽകാൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലിന്‌ ചീഫ്‌ ജസ്‌റ്റിസ്‌ നിർദേശം നൽകി.

ഉക്രയ്‌നിൽ ഫീസ്‌ കുറവ്‌

ഫീസ്‌ കുറവായതിനാലാണ്‌ വിദ്യാർഥികൾ ഉക്രയ്‌നിൽ പഠിക്കാൻ പോകുന്നതെന്ന്‌ മറ്റൊരു ബെഞ്ച്‌ ചൂണ്ടിക്കാട്ടി. മകന്‌ ഉക്രയ്‌ൻ സർവകലാശാലയിൽ മെഡിസിന്‌ സീറ്റ്‌ ലഭിക്കാൻ യോഗ്യതാ സർട്ടിഫിക്കറ്റിനായി തെറ്റായ വിവരം നൽകിയ രക്ഷിതാവിന്‌ ചുമത്തിയ പിഴത്തുക കുറച്ചാണ്‌ ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. രക്ഷിതാവ്‌ മണിപുർ ലീഗൽ സർവീസ്‌ അതോറിറ്റിയിൽ 10 ലക്ഷം കെട്ടിവയ്‌ക്കണമെന്ന ഉത്തരവ്‌ രണ്ട്‌ ലക്ഷമായി കുറച്ചു.

Related posts

മരണാനന്തര അവയവ ദാനത്തില്‍ ഇടിവ്; തഴച്ചുവളർന്ന് മാഫിയാ സംഘങ്ങൾ

Aswathi Kottiyoor

ജോഷിയുടെ വീട്ടിലെ മോഷണം: നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ടു, നിർത്തിയിട്ട മിനി ക്രയിനിലേക്ക് പാഞ്ഞുകയറി; വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox