24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • യു​ക്രെ​യ്ൻ യു​ദ്ധം: ത​ള​രു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വ​പ്ന​ഭൂ​മി
Kerala

യു​ക്രെ​യ്ൻ യു​ദ്ധം: ത​ള​രു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വ​പ്ന​ഭൂ​മി

യു​​​​ദ്ധം നി​​​​ല​​​​യ്ക്കാ​​​​ത്ത യു​​​​ക്രെ​​​​യ്നി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​ടെ കാ​​​​ർ​​​​മേ​​​​ഘ​​​​ങ്ങ​​​​ൾ പ​​​​ര​​​​ക്കു​​​​ന്ന​​​​ത് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം സ്വ​​​​പ്നം​​​ക​​​​ണ്ട് അ​​​​വി​​​​ടെ പ​​​​റ​​​​ന്നി​​​​റ​​​​ങ്ങി​​​​യ ആ‍​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ക​​​​രി​​​​യ​​​​റി​​​ലും ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തു​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നു​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ യൂ​​​​റോ​​​​പ്പി​​​​ലെ ഇ​​​​ഷ്ട​​​​പ്പെ​​​​ട്ട പ​​​​ഠ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കാ​​​​ണ് മി​​​​സൈ​​​​ലു​​​​ക​​​​ളും ഷെ​​​​ല്ലു​​​​ക​​​​ളും ഇ​​​​പ്പോ​​​​ഴും വ​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

യൂ​​​​റോ​​​​പ്പി​​​​ലെ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ചു താ​​​​ര​​​​ത​​​​മ്യേ​​​​ന കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ സ്വ​​​​കാ​​​​ര്യ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​മെ​​​​ന്ന​​​​താ​​​​ണ് യു​​​​ക്രെ​​​​യ്നെ വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പ്രി​​​​യ​​​​ങ്ക​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

15-18 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്ക് അ​​​​വി​​​​ടെ ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​ബി​​​​എ​​​​സ് പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് അ​​​​വി​​​​ടെ പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. പ്ര​​​​തി​​​​വ​​​​ർ​​​​ഷം ശ​​​​രാ​​​​ശ​​​​രി മൂ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ഫീ​​​​സാ​​​​യി ന​​​​ൽ​​​​കേ​​​​ണ്ടി​​​​വ​​​​രി​​​​ക. ഇ​​​​ന്ത്യ​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​യി​​​​ൽ 10 ല​​​​ക്ഷം രൂ​​​​പ വ​​​​രെ വാ​​​​ർ​​​​ഷി​​​​ക ഫീ​​​​സ് വ​​​​രു​​​​ന്പോ​​​​ഴാ​​​​ണി​​​ത്.

ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും ഹോ​​​​ള​​​​ണ്ടി​​​​ലും ഫ്രാ​​​​ൻ​​​​സി​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. 50 ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ 60 ല​​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് ഇ​​​​വി​​​​ടെ ഫീ​​​​സി​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം ചെ​​​​ല​​​​വ്.

ഉ​​​​സ്ബെ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലും റ​​​​ഷ്യ​​​​യി​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നു ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലേ​​​​തി​​​​നേ​​​​ക്കാ​​​​ൾ ഫീ​​​സ് കു​​​​റ​​​​വാ​​​​ണ്. യു​​​​ക്രെ​​​​യ്നി​​​​ലെ മി​​​​ക​​​​ച്ച ജീ​​​​വി​​​​ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​വി​​​​ടേ​​​​ക്കു കൂ​​​​ടു​​​​ത​​​​ലാ​​​​യി ആ​​​​ക​​​​ർ​​​​ഷി​​​​ച്ചു.

യു​​​​ക്രെ​​​​യ്നി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ 75 ശ​​​​ത​​​​മാ​​​​ന​​​​വും എം​​​​ബി​​​​ബി​​​​എ​​​​സ്, ബി​​​​ഡി​​​​എ​​​​സ്, ന​​​​ഴ്സിം​​​​ഗ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. 35 സ്വ​​​​കാ​​​​ര്യ മെ​​​​ഡി​​​​ക്ക​​​​ൽ‌ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ യു​​​​ക്രെ​​​​യ്നി​​​​ലു​​​​ണ്ട്.

അ​​​​വി​​​​ടെ എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ വി​​​​ദേ​​​​ശ മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ (എ​​​​ഫ്എം​​​​ജി​​​​ഇ) എ​​​​ഴു​​​​തി ഇ​​​​ന്ത്യ​​​​യി​​​​ൽ പ്രാ​​​​ക്ടീ​​​​സ് ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​​​ന്ന​​​​തും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​ന്ന മ​​​റ്റൊ​​​രു ഘ​​​ട​​​ക​​​മാ​​​ണ്.

Related posts

മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്

Aswathi Kottiyoor

കരിപ്പൂരിലെ കള്ളക്കടത്ത്‌ :കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം

Aswathi Kottiyoor

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 30 വർഷം ; രണ്ട്‌ പ്രതികൾ ജയിലിൽ

Aswathi Kottiyoor
WordPress Image Lightbox